Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]
താഴ്ത്തി..
എന്താ വിളിച്ചേ എന്നെ ......?
ഒന്ന് പറ കിച്ചു .... ഞാൻ പിന്നെയും ചോദിച്ചു...
അച്ചേട്ടൻ.......
എന്തോ കേട്ടില്ല... ഇത്തിരി ഉറക്കെ പറ കിച്ചു..... ഞാൻ കേട്ടെങ്കിലും ഒന്നൂടി അവളുടെ നാണം കാണാൻ പിന്നെയും ചോദിച്ചതാ......
അച്ചേട്ടാന്ന്.....................
അവൾ മുഖമൊന്നുയർത്തി ഒരു പ്രത്യേക ഈണത്തിൽ വിളിച്ചു...
അപ്പോൾ പെണ്ണിന്റെ മുഖമൊന്ന് കാണണം....
ഹോ എന്താ ഭംഗി... ഇനി നാണം വരുമ്പോ ഭംഗികൂടണ വല്ല മരുന്നും കഴിക്കുന്നുണ്ടോ ഇവൾ... സംശയമില്ലാതില്ല...
കിച്ചൂസിന്റെ വിളി കേട്ട് അമ്മുവും കണ്ണ്മിഴിച്ചു നിൽക്കുകയാണ്..
എവിടെക്കാ ഏട്ടാ പോണേ... വന്നേ നമുക്ക് വീട്ടിലേക്ക് പോകാം....
കിച്ചൂസ്സേ എനിക്ക് വെറുതെ അവനെയൊന്ന് കാണാനാ... അല്ലാതെ വഴക്കിനൊന്നും അല്ലന്നേ... പിളേളർ അല്ലേ.. ഒന്ന് ഉപദേശിച്ചിട്ട് വരാം.... മോൾ പോയി കാറിലിരിക്ക് എന്ന് പറഞ്ഞു താക്കോൽ ഞെക്കി കാർ അൺലോക്ക് ആക്കി കൊടുത്തു...
അങ്ങനെ ഞാൻ അമ്മുവിന്റെ കയ്യും പിടിച്ചു മുകളിലേക്ക് പോയി...
അവളുടെ ക്ലാസ്സിലേക്ക് തിരിഞ്ഞതും വരാന്തയിലെ തടയിണയിൽ കയ്യും കുത്തി നിന്ന് പുറത്തെ കാഴ്ച്ച കാണുകയാണ് ടോണികുട്ടൻ....
ഞങ്ങൾ അടുത്ത് ചെന്നപ്പോൾ അവന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു തൊരപ്പൻ അവനെ തട്ടി വിളിച്ചു ഞങ്ങളെ കാണിച്ചു കൊടുത്തു ....
അപ്പോഴാണ് ഞങ്ങൾ അടുത്ത് നിക്കുന്ന കാര്യം അവനറിയുന്നത്....
ഞങ്ങൾ എന്തിനുളള പുറപ്പാടാണെന്ന് അവനു ചിന്തിക്കാനുളള അവസരം കൊടുത്തില്ല.....
അതിനു മുന്നേ കയ്യ് നീട്ടി ഒരു ഷെയ്ക്ഹാൻഡ് കാണിച്ചു... അവൻ തിരിച്ചും കൈ തന്നു ....
ഹായ്... ഐ യാം അതുൽ....
അവൻ തിരിച്ചു പേര് പറയാൻ വാ തുറന്നിട്ടും........ പേര് പറയാൻ അവനു കഴിയുന്നില്ല....
💬 Comments
View all comments