0%

Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]

Author : Kambikathakal Read All Parts 2.1K
അമ്മു കരഞ്ഞു പോയി... വേഗം തന്നെ വെളളമൊക്കെ ഒഴിച്ച് മരുന്ന് പുരട്ടിയത് കൊണ്ട് അവൾക്ക് ഒരു ആശ്വാസം കിട്ടി.... ഈ സംഭവം അവൻ മനഃപൂർവം ചെയ്തതാണെന്ന് ബിന്ദു ടീച്ചർ മനസ്സിലാക്കിയതോടെ ടോണിക്ക് ഒരാഴ്ച സസ്‌പെൻഷൻ കിട്ടി ....
അവൾ അന്നനുഭവിച്ച പൊളളലിന്റെ വേദനയും തീവ്രതയും ഓർമ്മിപ്പിക്കാൻ എന്നോണം കയ്യിലെ പാട് എന്നെ കാട്ടിത്തന്നു മുഖത്ത് ചിരി വരുത്തി ..... കൈമുട്ടിൽ ആയതുകൊണ്ടാണ് ഞാൻ അത് ഇതുവരെ കാണാതിരുന്നത്... ആ സമയം എനിക്ക് നെഞ്ചിലേക്കൊരു ചൂട് കയറുകയായിരുന്നു... മുഖം ആകെ ഇരുണ്ടു അവളുടെ കൈയ്യിലെ പാടിൽ മെല്ലെ തഴുകികൊണ്ട് തലകുനിച്ചു തന്നെ നിൽക്കുകയാണ് ഞാൻ .... അപ്പോഴേക്കും ചോറുണ്ണാനുളള ബെൽ അടിച്ചു....കുട്ടികൾ ഞങ്ങളുടെ ഇടയിൽകൂടി കലപില കൂട്ടി കൈയ് കഴുകാൻ ഒക്കെ പോകുന്നുണ്ട്.... അമ്മു പറഞ്ഞതെല്ലാം കേട്ട എനിക്ക് നമ്മുടെ ടോണികുട്ടനെ കാണണമെന്ന് ഒരാഗ്രഹം....... അമ്മൂസിന്റെ കയ്യിലെ ഫയൽ കിച്ചുവിന് കൊടുത്തിട്ട് അമ്മുവിന്റെ കയ്യിൽപിടിച്ചു ക്ലാസ്സ്‌ എവിടെയാണെന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു.... മുകളിലാണെന്ന് പറഞ്ഞതും ഞാൻ അവളെയും വലിച്ചു മുകളിലേക്കുളള സ്റ്റെപ്പിലേക്ക് കാലെടുത്തുവെച്ച് ഒന്ന് രണ്ട് പടികൾ കയറിയതും ഞാൻ എന്തോ പ്രശ്നം ഉണ്ടാക്കാൻ പോകയാണെന്ന് മനസ്സിലായ കിച്ചൂസ് പിന്നിൽ നിന്നും ഏട്ടാ..........എങ്ങോട്ടാ...... എവിടെക്കാ ഈ പോണേ....പ്രശ്നമൊന്നും വേണ്ട ഏട്ടാ...... അച്ചേട്ടാ......... എന്നൊരു വിളിയോടെ കിച്ചൂസ് നിർത്തി.... അത് കേട്ടതും ഹാൻഡ്ബ്രേക്കിട്ട പോലെ ഞാൻ നിന്നു... അവളെ വല്ലാത്തൊരു ചിരിയോടെ ഞാൻ തിരിഞ്ഞു നോക്കി.. എന്റെ നോട്ടം കണ്ടിട്ട് അവളും എന്നെ തന്നെ നോക്കി നിൽക്കുകയാണ്.... എന്താ വിളിച്ചേ..... എന്റെ ചോദ്യം അവളെ ഒന്നുലച്ചു... പയ്യെ നാണത്തോടെ അവൾ തല

💬 Comments

View all comments