Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]
സാബു എന്ന് പിളേളർ പേരിട്ട സാബു സാറും ഒരു ഇരയെ കിട്ടിയ പോലെ അവനെ കടിച്ചു കുടഞ്ഞു.....
അങ്ങനെ ഒരു പീരീഡ് കഴിഞ്ഞ് ഇന്റർവെൽ ആയപ്പോ ടോണി ക്ലാസിൽ തിരിച്ചെത്തി....
കൂട്ടംകൂടിയിരുന്നു വർത്താനം പറഞ്ഞിരുന്ന വിദ്യയെ നോക്കി...
ഡീ എന്നലറികൊണ്ട് അവൻ വിദ്യയുടെ നേരെ പാഞ്ഞടുത്തു...
അവൾക് നേരെ കയ്യോങ്ങിയതും അമ്മു അവന്റെ കയ്യിൽ പിടിച്ചു തടഞ്ഞിരുന്നു...അങ്ങനെ അവനും അമ്മുവും നല്ല രീതിയിൽ തന്നെ ഒന്നും രണ്ടും പറഞ്ഞു കലിപ്പായി....
അമ്മുവിന്റെ വായിൽ നിന്നും വയറുനിറച്ചു കിട്ടിയതും അവൻ
എല്ലാവരുടെയും മുന്നിൽ പിന്നെയും നാണം കേട്ടു.....
ഇതവന്റെയുളളിൽ അമ്മുവിനോടുളള പക കൂട്ടി...
അങ്ങനെ ഒരു ദിവസം കെമിസ്ട്രി ലാബിൽ വെച്ചാണ് അവൻ അമ്മുവിനോട് പകരം വീട്ടാൻ നോക്കിയത്....
സൾഫ്യുരിക് ആസിഡ് വെച്ച് എന്തോ എക്സ്‌പിരിമെന്റിൽ ആയിരുന്നു എല്ലാവരും.... നീട്ടി പണിതിരിക്കുന്ന സ്ലാബിൽ അപ്പുറവും ഇപ്പുറവുമായി മുഖത്തോടു മുഖം നോക്കുന്ന രീതിയിലാണ് എല്ലാവരും നിന്ന് ചെയ്യുന്നത്.... ഇടയിൽ ആസിഡുകൾ വെക്കാൻ പണിത ഷെൽഫുകൾ മാത്രം....
ഇത് തന്നെ അവസരമെന്ന് കണ്ട അവൻ കയ്യിൽ കിട്ടിയ ആസിഡ് എടുത്ത് മൂടി തുറന്ന് ഷെൽഫിലേക്ക് കുപ്പി വെച്ചു.. എന്നിട്ട് ചുറ്റുമൊന്ന് നോക്കി... ആരും നോക്കുന്നില്ലെന്ന് ഉറപ്പിച്ച ശേഷം അവനാ കുപ്പി അമ്മുവിന്റെ ഭാഗത്തേക്ക് മറിച്ചിട്ടു.....
പക്ഷെ ആരൊക്കെ കണ്ടില്ലെങ്കിലും മുകളിൽ ഒരാൾ എല്ലാം കാണുന്നുണ്ടല്ലോ....
കുപ്പി മറിഞ്ഞ സമയത്ത് തന്നെ അമ്മുവിനെ അനഘ അവൾ ചെയ്ത എക്സ്പിരിമെന്റ ശെരിയാണോയെന്ന് നോക്കാൻ പിടിച്ചു അപ്പുറത്തേക്ക് നീക്കിയതും ഞൊടിയിടയിൽ കഴിഞ്ഞു......
പക്ഷെ സ്ലാബിൽ വീണ ആസിഡ് തുളളി അമ്മുവിന്റെ കയ്യ്മുട്ടിൽ തെറിച്ചു ഒഴുകി....
പൊളളലിൽ
💬 Comments
View all comments