Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]
....
കാക്കി പാന്റ്......ഷർട്ട് കൈ മുട്ട് വരെ മടക്കി വെച്ചിരിക്കുന്നു ...കട്ടിയുളള മീശ... താടി ഷേവ് ചെയ്തിട്ട് രണ്ട് ദിവസം ആയിട്ടുളളു... ഒരു റെയ്ബാനും വെച്ചിട്ടുണ്ട്....ഗ്രേ കളർ ലെതർ ഷൂ ...
നല്ല അസ്സൽ പോലീസ് വേഷംഅങ്ങനെ ആലോചിച്ചു നിന്ന എന്നെനോക്കി കണ്ണിറുക്കികൊണ്ട് അവൾ പിന്നെയും സംസാരം തുടർന്നു.....
നീ എന്നെ പൊളളിച്ചതിനു നിന്നെ വേണമെങ്കിൽ എനിക്ക് അകത്താക്കാം... പക്ഷെ ഞാൻ അത് ചെയ്യിക്കുന്നില്ല....പക്ഷെ ഇനി നീ മേലാൽ ആരോടും ഇത് ആവർത്തിക്കരുത്.... അതിനാണ് ഇപ്പോ ചേട്ടൻ നിനക്കൊരു സമ്മാനം തന്നത്.....
അമ്മുവിന്റെ മുഖഭാവവും ഡയലോഗും ഒക്കെ കേട്ടെനിക്ക് ചെറിയൊരു രോമാഞ്ചം വന്നു...
ഞാൻ കൂടെയുളളതിന്റെ ധൈര്യം ആണെന്ന് എനിക്ക് മനസ്സിലായി... അതിൽ എനിക്ക് സന്തോഷവും തോന്നി...
അവൾ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ തുടങ്ങി.....
ഡാ മോനെ.... ഇനി......
ഇനി നീ ഇതുപോലത്തെ പണിയായിട്ട് വല്ല പിള്ളേളരേ ഉപദ്രവിച്ചു എന്ന് ഞാൻ അറിഞ്ഞാൽ.....
നിന്റെ അച്ഛനെയും അമ്മയെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി അവരുടെ മുന്നിൽ വെച്ച് നിന്നെ ഷെഡ്‌ഡി പുറത്ത് കുനിച്ചു നിർത്തി
ലാത്തികൊണ്ടടിച്ചു നട്ടെല്ലൊടിച്ചു പഞ്ചസാര വെളളം കുടിപ്പിച്ചിട്ടേ വീടു.....
ഇത്രയും കേട്ടതോടെ അവന്റെ കൂട്ടുകാരൻ തൊരപ്പൻ ഓടി...
ഇവളോട് ക്ഷമ പറയെടാ....
ഞാൻ ഇത്തിരി കനത്തിൽ തന്നെ പറഞ്ഞു....
പേടികൊണ്ട് വിക്കി വിക്കി സോറി പറഞ്ഞതും പിന്നെ അവിടെ നിൽക്കാൻ നമ്മുടെ ടോണിക്കുട്ടന് സാധിച്ചില്ല...
അവൻ പേടിയോടെ കാലും വലിച്ചു വെച്ച് അവിടെ നിന്നും ഓടി എന്ന് വേണം പറയാൻ....
അപ്പോഴേക്കും അമ്മൂസിന്റെ ഒരു കൂട്ടുകാരി അവളെ കണ്ടു......
ദേ അശ്വതി വന്നേക്കണു എന്ന്
💬 Comments
View all comments