0%

Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]

Author : Kambikathakal Read All Parts 2.1K
പറഞ്ഞു വിളിച്ചു കൂവി.... അത് കേട്ടതും ഒരു 5, 8 പിളേളർ ഞങ്ങളുടെ ചുറ്റും കൂടി.... അമ്മൂനോട് വിശേഷമൊക്കെ ചോദിക്കുന്ന കൂട്ടത്തിൽ ഞാൻ ആരാണെന്ന് ആരോ ചോദിച്ചു..... അവൾ ഒന്നാലോചിച്ചിട്ടു....... ഇതെന്റെ ചേച്ചിയെ കെട്ടാൻ പോകുന്ന ചേട്ടനാ........അതും പറഞ്ഞു എന്നെ കളളകണ്ണിട്ടു നോക്കിചിരിച്ചു അത് കേട്ടതും എന്റെ മുഖത്തേക്കുളള ചോരയോട്ടം കൂടി.... കാര്യം എന്തൊക്കെയാണേലും അമ്മൂസിന്റെ വായിൽനിന്നും പെട്ടെന്ന് അങ്ങനെ കേട്ടപ്പോ ഞാൻ തരിച്ചു നിന്നുപോയി.... അപ്പോളാണ് ഒരാൾ അവിടേക്ക് കേറി വരുന്നത് കണ്ടത്.... ഞങ്ങളെ കുറെ നേരമായി കാണാത്തതു കൊണ്ട് അന്വേഷിച്ചു വരികയാണ് കിച്ചൂസ്... ദേ കിച്ചുചേച്ചിയും വന്നിട്ടുണ്ടോ.... അനഘയാണ് അത് പറഞ്ഞതെന്ന് പിന്നീടുളള പരിചയപ്പെടലിൽ എനിക്ക് മനസ്സിലായി.... അങ്ങനെ കിച്ചു നടന്നു ഞങ്ങളുടെ അടുത്തെത്തി..... നല്ല ആളുകളാണ്.... പുതിയ സ്ഥലത്തു ചെന്നിട്ട് ഒന്ന് വിളിക്കുക പോലും ചെയ്തില്ല.... അനഘ പരിഭവം കാണിച്ചു പറഞ്ഞു
നിനക്കറിയില്ലേ കുട്ട്യേ എനിക്ക് ഫോൺ ഇല്ലന്നുളളത്...... കിച്ചൂസ് അനഘയുടെ പിണക്കം കണ്ട് ചിരിയോടെയാണ് അത് പറഞ്ഞത്.... അങ്ങനെ പിളേളർ വിശേഷങ്ങളും തമാശകളും ഒക്കെ പറഞ്ഞു കഴിഞ്ഞതും....ഞങ്ങൾ ഇറങ്ങുകയാണെന്ന് അവരോട് പറഞ്ഞ് തിരിയാൻ പോയ ഞങ്ങളുടെ അടുത്തേക്ക് വന്ന അനഘ....... എന്നെയും കിച്ചുവിനെയും ചേർത്ത് നിർത്തിക്കൊണ്ട്.... അടിപൊളി ...ചേട്ടനും ചേച്ചിയും സൂപ്പർ മാച്ചാണെന്നുപറഞ്ഞു ആക്ഷൻ കാണിച്ചു ??.... ദൈവമേ ഈ പിളേളർ ഇത് എന്ത് ഭാവിച്ചാ...... കിച്ചൂസിനെ നോക്കിയതും ഞാൻ കണ്ടത് അവൾ വെട്ടിവിയർക്കുന്നതാണ്.... ചുണ്ടിനു മുകളിൽ വിയർപ്പ് പൊടിഞ്ഞിരിക്കുന്നു.... കഴുത്തിൽ ചെറുമുടികൾ വിയർപ്പിൽ പറ്റി പിടിച്ചിരിക്കുന്നു..... മുഖമാണെങ്കിൽ നാണം വന്നു ചൊക ചൊകാന്നു ആയി.... അങ്ങനെയൊരു കോലത്തിൽ അവളെ കണ്ടപ്പോ

💬 Comments

View all comments