Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]
സത്യം പറയാലോ.... എനിക്കപ്പോൾ തന്നെ അവളെ കെട്ടിപിടിച്ചു കഴുത്തിൽ മുഖം ചേർത്ത് ഒരുമ്മ കൊടുക്കാൻ തോന്നി
പിന്നെ അധികനേരം അവിടെ നിന്നില്ല... എല്ലാവരോടും യാത്ര പറഞ്ഞു താഴെയിറങ്ങി ഞങ്ങൾ കാറിന്റെ അടുത്തെത്തി......
ഞാൻ നേരെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു....
വന്നപോലെതന്നെ അമ്മൂസ് മുന്നിൽ കേറുമെന്ന എന്റെ പ്രതീക്ഷ തെറ്റി...
അമ്മൂസ് എന്തോ മനസ്സിൽ കരുതിയ പോലെ ഓടി പിന്നിൽ കയറി.....
കിച്ചൂസിനു അതുകണ്ടതും ആകെ വെപ്രാളമായി......
അങ്ങനെ എന്നെയൊന്നു പാളി നോക്കി കിച്ചൂസ് പിന്നിലെ ഡോർ തുറന്ന് കയറിയിരുന്നു....
എന്നെ എന്താ ചേച്ചിയും അനിയത്തിയും കൂടി വെറും ഡ്രൈവർ ആക്കിയോ....ആരെങ്കിലുമൊരാൾ മുന്നിലിരിക്കു....
അമ്മൂസ് എണീക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു....
എന്റെ പറച്ചിൽ കേട്ട് കിച്ചൂസ് ആകെ ഷോക്കായി... അമ്മൂസ് എന്റെ ചോദ്യം കേട്ട് ചിരിക്കയാണുണ്ടായത്....
അയ്യോ ഏട്ടാ... അത് ഇവൾ മുന്നിൽ കയറുമെന്ന് കരുതി....
അതുകൊണ്ടാ ഏട്ടാ....
അല്ലാതെ വേറൊന്നും കരുതിയിട്ടല്ല.....
അത് പറഞ്ഞതും കിച്ചൂസിന്റെ കണ്ണൊന്നു നിറഞ്ഞു
പിന്നെ ഒട്ടും ആലോചിക്കാതെ അവൾ ഇറങ്ങി മുന്നിൽ കയറി....
എന്നിട്ട് എന്നെ നോക്കി........
സീറ്റ് ബെൽറ്റ് ഇട്ടോളൂട്ടോ.....
അതും പറഞ്ഞു അവൾ മുഖം താഴ്ത്തിയിരുന്നു....
ഉവ്വ് സാർ... ഇട്ടോളാം എന്ന് ഞാനും ചിരിയോടെ പറഞ്ഞു
അപ്പോഴാണ് എന്റെ കിച്ചൂസ്സിന്റെ മുഖമൊന്നു തെളിഞ്ഞത്....
പോ ഏട്ടാ... കളിയാക്കല്ലേ എന്നും പറഞ്ഞു അവൾ സൈഡിലേക്ക് നോക്കിയിരുന്നു...
ഇതെല്ലാം കാണുന്ന അമ്മൂസിന്റെ കളളച്ചിരി മിററിലൂടെ ഞാൻ കാണുന്നുണ്ടായിരുന്നു.....
അങ്ങനെ വണ്ടി റിവേഴ്‌സ് എടുത്ത് നേരെയാക്കി മുന്നോട്ടെടുത്തതും മുകളിൽ നിന്നും പിളേളരുടെ വക ഒരു
ഹാപ്പി മാരീഡ് ലൈഫ് കേട്ടു.......
അത് കേട്ടതും ഞാൻ
💬 Comments
View all comments