0%

Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]

Author : Kambikathakal Read All Parts 2.1K
മിററിലൂടെ ഞാൻ കാണുന്നുണ്ട്... അമ്മുവാകട്ടെ എവിടെയോ വായിനോക്കി ഇരിക്കുകയാണ്... ഇവൾക്ക് കിച്ചുവിന്റെ സൗന്ദര്യം മാത്രേ കിട്ടിയിട്ടുളളു... അല്ലാതെ വേറെ ഒരു ഗുണവും ഞാൻ കാണുന്നില്ല.... അത് ഓർത്ത് അമ്മുവിനെ നോക്കി ചിരിച്ചുകൊണ്ട് വണ്ടിയോടിച്ച എന്നെ എന്തായെന്ന അർത്ഥത്തിൽ അമ്മുവും നോക്കി....
അങ്ങനെ പിന്നെയും വണ്ടി ഓടിക്കുന്നതിനിടയിൽ ഫോൺ ബെല്ലടിച്ചു.... വണ്ടി ഓടിക്കുമ്പോ ഫോൺ വരുന്നത് എനിക്ക് കലിയാണ്.... ഞാൻ ഫോൺ നോക്കാതെയിരിക്കുന്ന കണ്ടപ്പോ അമ്മു തന്നെ ബ്ലുടൂത് ഗ്രീൻ ബട്ടൺ അമർത്തി കോൾ എടുത്തു... ഡാ മോനെ അച്ചൂ ...... ആ വിളികേട്ടപ്പോ തന്നെ ആളെ മനസ്സിലായി..... തോമസ്സേട്ടൻ ആണ്..... 10 ml തോമസ് എന്ന് കളിയാക്കി വിളിക്കുന്ന തോമസ്സേട്ടൻ.... ഡാ നാളെ ഒരു ഓട്ടം തരാൻ വിളിച്ചതാടാ.... നിനക്കൊകെ ഓട്ടം തരുന്നത് ഇപ്പോ എന്റെ ആവശ്യം പോലെയായല്ലോ... 3 ദിവസമായി നിന്നെ ഈ വഴി കണ്ടിട്ട്... എന്താടാ മറുപടി ഇല്ലാത്തെ... നീ എന്താ വണ്ടി ഓടിക്കുകയാണോ? ആഹ് തോമസ്സേട്ട... ഒരു 15 മിനിറ്റ്... ഞാൻ വീട്ടിൽ എത്തീട്ട് വിളികാം... നീ എപ്പോഴെങ്കിലും വിളിക്ക് എന്നും പറഞ്ഞു പുളളി ദേഷ്യത്തിൽ ഫോൺ കട്ടാക്കി.... ആരാ അച്ചുച്ചേട്ടാ ഇത്....എന്തിനാ അച്ചുചേട്ടനെ പിണങ്ങിയത്...ഓട്ടം പോകുന്ന കാര്യമൊക്കെ പറഞ്ഞല്ലോ. ..അമ്മൂസ് അത് പറഞ്ഞതും...... കിച്ചുവും അതേ കാര്യം മനസ്സിൽ കരുതിയെന്നോണം എന്നെ നോക്കി .. ഞാൻ ചെറുതായി ചിരിച്ചു കൊണ്ട് കിച്ചുവിനോടായി ചോദിച്ചു..... കിച്ചു നേരത്തെ അമ്പലത്തിലേക്ക് നോക്കി കൊടുങ്ങല്ലൂരമ്മയെ പ്രാർത്ഥിച്ചല്ലോ.... എന്തുകൊണ്ട അങ്ങനെ ചെയ്തേ?..... എന്തൊരു ചോദ്യ അച്ചേട്ടാ ചോദിക്കണേ.... കൊടുങ്ങല്ലൂരമ്മ ദൈവം അല്ലേ...ആപതൊന്നും വരാതെ നമ്മളെ കാക്കുന്നത് ദൈവങ്ങളല്ലേ...

💬 Comments

View all comments