Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]
അപ്പോ നമ്മൾ അവരെ തൊഴുകണ്ടേ....
എന്റെ ചോദ്യം ഇഷ്ട്ടായില്ലന്ന് അവളുടെ പറച്ചിലിൽ തന്നെയുണ്ട്
ആഹ് അതുപോലൊരു ദൈവം ആണ് മോളെ ഈ തോമസ്സേട്ടൻ....എന്റെ ദൈവം....
അത് പറഞ്ഞതും ആകാംഷയോടെ കേട്ടിരിക്കുന്ന അമ്മുവിനെയും കിച്ചുവിനെയും നോക്കികൊണ്ട് ഞാൻ പിന്നെയും തുടർന്നു...
ഡ്രൈവിംഗ് തുടരുന്നതിനിടയിൽ എന്റെ കഥ പറഞ്ഞു തുടങ്ങി....
ഓർമ്മകൾ കുറച്ചു വർഷം പിന്നിലേക്ക് പോയി......
ചെറുപ്പം മുതലേ ഒഴിവ് കിട്ടുമ്പോളൊക്കെ അച്ഛന്റെ കൂടെ വണ്ടിയിൽ പോകുമായിരുന്നു...
തമിഴ്‌നാടൊക്കെ പോയി ലോഡ് ഇറക്കാതെ പെട്ട് പോയാൽ ഒരു ആഴ്ച ഒക്കെ കഴിഞ്ഞേ തിരിച്ചെത്താൻ പറ്റു..
അങ്ങനെ ക്ലാസ്സൊക്കെ കുറെ മിസ്സാക്കിയത് കൊണ്ടാണ് പ്ലസ് 2 എട്ടുനിലയിൽ പൊട്ടിയത്...
അങ്ങനെ അച്ഛന്റെ കൂടെ വണ്ടിയിൽ പോകുന്നതിനൊപ്പം
ഒരു കണക്കിന് പ്ലസ് 2 ഒക്കെ എഴുതിയെടുത്തു...
അത്കഴിഞ്ഞു ഐ ടി ഐയും...
21 വയസ്സ് തികഞ്ഞതോടെ നേരെ ഹെവി ലൈസ്സൻസ് എടുത്തു..
എന്റെ പ്രായത്തിലെ പിളേളർ ബൈക്ക് ഓടിച്ചു നടക്കുമ്പോ അച്ഛന്റെ കൂടെ ഞാൻ സെക്കന്റ് ഡ്രൈവറായി
ലെയ്‌ലാൻഡ് 10 വീൽ നാഷ്ണൽ പെർമിറ്റ് ലോറിയാണ് ഓടിച്ചത്....
കുഞ്ഞിലേ മുതൽ അച്ഛന്റെ മടിയിലിരുന്ന് വളയം പിടിച്ച ഞാൻ ഡ്രൈവർ അല്ലാതെ വേറെ എന്താകാനാ..
ഡ്രൈവർ ആകാൻ അത്രയും ഇഷ്ട്ടമായിരുന്നു... അതുകൊണ്ടാണ് ഗൾഫിലേക്ക് ഒരു പണി ശെരിയായിട്ടും ഞാൻ പോകാതിരുന്നത്...
അങ്ങനെ വണ്ടി ഏത് ദുനിയാവിലും, എവിടെയും ഞാൻ ഒറ്റയ്ക്ക് ഓടിച്ചോളുമെന്നു അച്ഛന് പൂർണ ബോധ്യം വന്ന ദിവസം...
വണ്ടി എനിക്ക് ഒറ്റക്കായി തന്നുകൊണ്ട് അച്ഛൻ സ്വയം റിട്ടയർമെന്റ് പ്രഖ്യാപിച്ചു....
പറവൂർ റാവുത്തർ എന്ന മുതലാളിയുടെ ആയിരുന്നു വണ്ടി.... അച്ഛനോടുളള വിശ്വാസത്തിൽ മുതലാളിയും
💬 Comments
View all comments