Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]
എന്താ അവിടെ നിർത്തിയിട്ടത്... അല്ല ആരാ അച്ചുച്ചേട്ടാ വണ്ടിയിൽ രണ്ട് പെൺകുട്ടികൾ.....
അത് പറഞ്ഞു അവൾ വണ്ടിക്കുളളിലേക്ക് നോക്കി.....
ഞാൻ ചിരി വരല്ലേ ഭഗവാനെ എന്ന് മനസ്സിൽ ധ്യാനിച്ച് അവളോടായി.....
ജെസ്സി.... അത് നിന്നോട് എങ്ങനെ പറയണം എന്ന് ഒരു..... എന്ന് പറഞ്ഞു വണ്ടിയിൽ നിന്നും അമ്മൂസിനോട് ഇറങ്ങാൻ കൈ കൊണ്ട് കോഡ് കാണിച്ചു....
പക്ഷെ അമ്മൂസിനു പകരം കിച്ചുവാണ് കാറിൽ നിന്നും ഇറങ്ങിയത്.. എനിക്ക് ഉളളിൽ സന്തോഷം വന്നിട്ട് വയ്യ.....
കിച്ചു അടുത്ത് വന്നതും ഞാൻ ജെസ്സിയോട്......
ഇതാണ് ജെസ്സി നിങ്ങളാരും അറിയാതെ ഇത്രയും നാൾ ഞാൻ സ്നേഹിച്ചിരുന്ന എന്റെ പെണ്ണ്... ഇന്ന് ഞാൻ ഇവളെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുവന്നു......
ഞെട്ടിതരിച്ചു നിൽക്കുകയായിരുന്നു ജെസ്സി...
ജെസ്സീ... എന്നുളള എന്റെ വിളിയാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്....
ഞാൻ വീട്ടിലേക്ക് വിളിച്ചു ഇവളെ വിളിച്ചിറക്കി കൊണ്ടുവന്നത് പറഞ്ഞിട്ടുണ്ടെങ്കിലും... അമ്മയും അച്ഛനും വീട്ടിൽ കയറ്റില്ലെന്ന പേടിയുണ്ട്
വീട്ടിൽ കയറ്റിയില്ലെങ്കിൽ മരിക്കുകയല്ലാതെ വേറെ നിവർത്തിയില്ല....
അമ്മയോടും അച്ഛനോടും ഞങ്ങളെ സപ്പോർട് ചെയ്ത് സംസാരിക്കാൻ നീ കൂടി ഒപ്പം വേണം ജെസ്സീ....
കിളി പോയി നിക്കുന്ന ജെസ്സിയെ നോക്കി അവൾക്ക് ആലോചിക്കാൻ അവസരം കൊടുക്കാതെ കിച്ചൂസ്സിനോടായി ഞാൻ... നമുക്ക് ജെസ്സിയുണ്ട് കൂടെ എന്നും പറഞ്ഞു ചേർത്ത് കെട്ടി പിടിച്ചു......
ഞാൻ അവസ്സരം മുതലാക്കിയതാണെന്ന് മനസ്സിലാക്കിയ കിച്ചു വയറ്റിൽ നല്ല പിച്ചു പിച്ചി...
ഹോ എന്റ ദൈവമേ.... കണ്ണിൽ നിന്നും വെളളം വന്നു പോയി... അതെന്തായാലും ലാഭായി....
ഞാൻ കരയുകയാണെന്ന് വിചാരിച്ചു ജെസ്സി പിന്നെയൊന്നും ആലോചിക്കാതെ ചിരിച്ചുകൊണ്ട് കിച്ചുവിന്റെ കയ്യിൽ പിടിച്ചു പേരൊക്കെ
💬 Comments
View all comments