?എന്റെ കൃഷ്ണ ? [അതുലൻ ]

📝 Ongoing

👁 537416 views ❤ 2380 likes 💬 344 comments

....? എന്റെ കൃഷ്ണ ?....
Ente Krishna | Author : Athulan
എന്റെ ആദ്യത്തെ കഥയാണ്...എന്റെ ജീവിത സാഹചര്യവും  കഥക്ക് വേണ്ടിയുളള രംഗങ്ങളും ചില കഥാപാത്രങ്ങളെ സങ്കല്പികമായി  കൂട്ടിച്ചേർത്തും ഒക്കെയാണ്  ഈ കഥയെഴുതിയത്.....
അനുഗ്രഹിക്കുക...അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിക്കുക
???
രാവിലെതന്നെ അമ്മ ആരോടോ പൈസയുടെ പേരിൽ തർക്കിക്കുന്ന  കേട്ടാണ് ഉണർന്നത്....
എന്താമ്മേ അവിടെ ഒച്ചപ്പാടും ബഹളവും...?
ഉറക്കം പോയ കലിപ്പിൽ ഇത്തിരി ഒച്ചയെടുത്താണ് ഞാനത് ചോദിച്ചത്

അച്ചു നീ എണീറ്റോ..  ഒന്നിങ്ങു വന്നേടാ..

തെക്കേ വീട്ടിൽ നിന്നാണ് അമ്മ വിളിച്ചതെന്ന് മനസിലായി ... കണ്ണും  തിരുമി ചെന്ന് വീടിന്റെ പിന്നിലേക്ക് പോയതും മതിലിനപ്പുറം വീട്ടു സാധനങ്ങൾ കയറ്റിയ  ടെമ്പോ  കിടക്കുന്ന കണ്ടപ്പോളെ ഉറപ്പിച്ചു,  പുതിയ താമസക്കാർ എത്തിയെന്നു...

കിളിവാതിൽ തുറന്ന് ചെന്ന എന്നെ കണ്ടതോടെ അമ്മക്  ഡബിൾ പവർ കിട്ടിയ പോലെയായി...

അമ്മ എന്നെ നോക്കി ഡ്രൈവറോട് : എന്റെ മോനും ലോറി തന്നെയാ ഓടിക്കണെ..തന്റെ ഇത്തിരിപോന്ന  എലിപെട്ടിയല്ല,അതോണ്ട് കൂടുതൽ സംസാരിക്കണ്ട.....തികയാത്ത പൈസ  ഞാൻ തരുമായിരുന്നു... പക്ഷെ താൻ ഈ പാവത്തിനെ തെറി പറഞ്ഞത് കൊണ്ട് തരുന്നില്ല...  ഇവർ 4800  രൂപ തരും... പറ്റുമെങ്കിൽ മതി..

ഡ്രൈവർ : ചേച്ചിക്ക് വേറെ പണിയില്ലേ... ഈ കാര്യം ഞങ്ങൾ തമ്മിൽ പറഞ്ഞോളാം... 5500 കിട്ടാതെ ഞാൻ പോകേമില്ല....
ഈ സാധനങ്ങളും വണ്ടിയിൽ നിന്ന

📚 Chapters

1 published

Related Stories

💬 Comments

View all comments