0%

Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]

Author : Kambikathakal Read All Parts 2.7K

ഒരു കണക്കിന് ജെസ്സിക്കുളള  kFCഉം വാങ്ങി അവന്റെ വീട്ടിൽ എത്തി...
അവനെ ആരും അറിയാതെ ഇറയത്തു പ്രതിഷ്ഠിച്ചു അവന്റെ അമ്മ കേൾക്കാതെ ജെസ്സിയെ വിളിച്ചു ഫുഡും കൊടുത്ത് ഞാൻ വീട്ടിലേക് പോയി...

അച്ഛൻ മുറ്റത്തു നിന്ന് ആരോടോ ഫോൺ ചെയ്യുന്നുണ്ട്... മൈൻഡ് ചെയ്യാതെ ഉളളിൽ കേറി കുളിച്ചു ഫ്രഷ് ആയി....

അങ്ങനെ ടീവി കണ്ടിരിക്കുമ്പോളാണ് അമ്മയുടെ വരവ്വ്......എത്ര കുളിച്ചാലും കളളുകുടിച്ചത്  അമ്മക്ക് മനസ്സിലാകും.... അത് അങ്ങനൊരു കഴിവ്വ്

ആഹ്ഹ് ഇനി കേൾക്കാം.... ഞാൻ തെറി കേൾക്കാൻ റെഡി ആയിരുന്നു.....

പതിവ് തെറ്റിച്ചു എന്റെ അടുത്ത് വന്നിരുന്നുകൊണ്ട്
ഡാ.....
നാളെ അമ്മുവിന്റെ പഴയ സ്കൂളിൽ പോയി ടിസി വാങ്ങി ഇവിടെ എവിടേലും ചേർക്കാം എന്ന കൃഷ്ണമോൾ പറഞ്ഞെ ....
കൃഷ്ണ എന്ന് കേട്ടതും ഞാൻ ആവേശത്തോടെ അമ്മയെ നോക്കി....
അപ്പൊ നാളെ അമ്മു ആയിട്ട് നീ സ്കൂളിൽ പോയി TC ഒക്കെ വാങ്ങണം... അല്ലേൽ കൃഷ്ണമോൾ അത്രയും ദൂരം ബസിൽ  പോകണ്ടേ

നാളെ അമ്മുവിനെ ഞാൻ കൊണ്ട് പൊക്കോളാം... രാവിലെ ഒരു 8.30 ഇറങ്ങാം എന്ന് പറഞ്ഞേക്ക്...
സന്തോഷത്തോടെ ഞാൻ അത് പറഞ്ഞു വീണ്ടും ടീവിയിലേക് നോക്കി..
ഞാൻ അതൊക്കെ പറയുമ്പോ അമ്മ പതിവിലും സന്തോഷവതിയായി കണ്ടു....

എന്തിനും ഏതിനും മടി കാണിക്കുന്ന ഞാൻ  ഇങ്ങനെ പറഞ്ഞതുകൊണ്ടാവാം ?

അല്ലെങ്കിലും എനിക്ക് അവളെ കണ്ടതുമുതൽ പൊട്ടന് ലോട്ടറി അടിച്ച ഫീൽ അല്ലെ...

രാവിലെ  കിച്ചു എന്നെ കെട്ടിപിടിച്ചു കരഞ്ഞു പോയപ്പോൾ എനിക്ക് എന്താ തോന്ന്യേ... അറിയാതെ തന്നെ അവളെ ചേർത്ത് പിടിച്ചില്ലേ ഞാൻ...
ഉച്ചക്ക് എന്റെ കാലിൽ ഇക്കിളിയിട്ടു

💬 Comments

View all comments