❤️ എന്റെ കുഞ്ഞൂസ്‌ 2 [Jacob Cheriyan]

📝 Ongoing

👁 113577 views ❤ 351 likes 💬 43 comments

എന്റെ കുഞ്ഞൂസ്‌ 2
Ente Kunjus Part 2 | Author : Jacob Cheriyan | Previous Part

ഇതേ സമയം ആര്യന്റെ വീട്ടിൽ...

എല്ലാ വീട്ടിലും സംഭവിക്കുന്ന പോലെ നല്ല ജോലി ആയത് കൊണ്ട് തന്നെ ആര്യൻെറെ അമ്മ അവനെ കല്യാണം കഴിക്കാൻ നിർബന്ധിച്ച് കൊണ്ട് ഇരുന്നു.. അങ്ങനെ ഒരു രാത്രി ആര്യന്റെ വീട്ടിൽ...

അമ്മ : എടാ കൊച്ചെ നീ എന്തിനാടാ ആ കല്യാണാലോചന മോടക്കിയെ...

ഞാൻ : ആര് മുടക്കി എന്ന്...

അമ്മ : നീ തന്നെ.... ആ ബ്രോക്കർ എന്നെ വന്ന് കണ്ടിരുന്നു...

ഞാൻ : എന്തിന് ?

അമ്മ : നീ എന്തിനാ ആ ബ്രോകർനെ കൊണ്ട് കള്ളം പറയിപ്പിച്ചത്..

ഞാൻ : ഞാൻ ഒന്നും പറഞ്ഞിട്ടില്ല അമ്മ...

അമ്മ : എന്റെ മോനെ ഞാൻ കാണാൻ തുടങ്ങിയിട്ട് വർഷം പത്തിരുപത് ആയി... നീ എന്റെ മുഖത്ത് നോക്കി പറയട നീ അങ്ങനെ ചെയ്തില്ലെന്ന്..

ഞാൻ : അമ്മ അമ്മക്ക് എന്നെ ഇപ്പൊ തന്നെ കെട്ടിച്ചിട്ട്‌ എന്തിനാ.. വർഷയുടെ ( അനിയത്തി ) കല്യാണം കഴിഞ്ഞിട്ട് മതി എന്റെ കാര്യം ഒക്കെ ആലോചിക്കാൻ...

അമ്മ : എടാ അവൾക്ക് 19 വയസ്സ് ഉള്ളൂ. അവൾക്ക് കല്യാണ പ്രായം ആയി , ഒരു ചെറുക്കനെ കണ്ട് പിടിച്ച് അവളുടെ കല്യാണം ഒക്കെ കഴിഞ്ഞ് വരുമ്പോ നിനക്ക് പത്തിരുപതെട്ട്‌ വയസ്സ് ആകും...

ഞാൻ : അതിന്..

അമ്മ : ഡാ മോനെ നിനക്ക് ഇപ്പൊ 24 വയസ്സ് ആയി... 26 വയസ്സ് കഴിഞ്ഞാൽ പിന്നെ 30 വയസ്സ് കഴിഞ്ഞ് ആണ് കല്യണയോഗം എന്നാ ജോത്സ്യൻ പറഞ്ഞെ...

ഞാൻ : അമ്മ അതിന് ഇനീം 2 വർഷം ഇല്ലെ ഇപ്പോഴേ എന്തിനാ എന്നെ ഇങ്ങനെ

📚 Chapters

1 published

Related Stories

💬 Comments

View all comments