Chapter Title : എന്റെ കുടുംബം 2 [No One]
അങ്ങോട്ടെക്ക് വന്നു അവരുടെ അടുത്ത സോഫയിൽ ഇരുന്നു .
"എന്താമ്മേ പ്രശനം ,എന്താ കേസ് കൊടുക്കണന്നൊക്കെ പറയാണ കേട്ടല്ലോ"
ആദി ചോതിച്ചു .
"ഏഹ്…. അതോന്നുല്ല അത് സ്കൂളിലെ കാര്യവാ " ശോഭ
"'അമ്മ എന്താ കോടാതിയില് ആണോ പടിപ്പിക്കാൻ പോണേ" ചിരിച്ചു കൊണ്ട് ആദി പാറഞ്ഞു.
"നിന്നോട് ഒന്നും ഇല്ലാന്നല്ലേ പറഞ്ഞേ , നിങ്ങൾക് ഒന്നും ഒറക്കോം ഇല്ലേ,പോയി കിടക്കാൻ നോക്ക് " ശോഭ കൊറച്ചു ദേഷ്യത്തോടെ പറഞ്ഞിട്ട് എഴുന്നേറ്റു പോയി .
ആദിയും ആതുവും പരസ്പരം മുഖത്തോട്ട് നോക്കി .
'അമ്മ എന്തോ മറക്കനിണ്ട്' ആതു പറഞ്ഞു
ആദി അത് മൂളി കേട്ടതല്ലാതെ ഒന്നും പറഞ്ഞില്ല.
പിറ്റേന്നു അമ്മ പതിവിലും നേരത്തേ സ്‌കൂളിലേക്ക് പോയി. ആതുവും കോളേജിൽ പോയ ശേഷം , ആദി സമീറിന്റെ വീട്ടിലേക്ക് പോയി .
"അല്ല കള്ള പന്നി നിന്നെ അന്ന് അവിടെ വീട്ടി
കൊണ്ട് വിട്ടെപ്പിന്നെ ഒരു വിവരോം ഇല്ലല്ലോ . എന്താ വീട്ടി തന്നെ കൂടിയ" . കണ്ട ഉടനെ സമീർ പരിഭവം പറഞ്ഞു .
" ടാ അത് കൊറച്ചു തിരക്കായി പോയി നീ ഒന്ന് ഷമി അളിയാ എനി ഞൻ ഇവിടെ തന്നെ ഇണ്ടല്ലോ . നീ ഒന്ന് വേഗം റെഡി ആവ് നമ്മക്കൊന്ന് ടൌൺ വരെ പോകാം "
"ടാ ഞാൻ ഒരു ഓട്ടം പോവാൻ റെഡി ആയിരിക്കാ ഒരു കാര്യം ചെയ്യ് നീ എന്റെ ബൈക്കു എടുത്തോ . അത് നിന്റെ വീട്ടിൽ തന്നെ വെച്ചോ എനിക്ക് ഇവിടെ വണ്ടി ഇണ്ടല്ലോ
💬 Comments
View all comments