Chapter Title : എന്റെ കുടുംബം 2 [No One]
" സമീർ പറഞ്ഞു
അഹ്ട എന്ന വൈകിട്ട് കാണാന്നും പറഞ്ഞ് അതി ബൈക്കും എടുത്ത് ടൗണിലേക്ക് വിട്ടു.
അവനും അമ്മക്കും ആതുനും കൊറച്ചു ഡ്രെസ്സ് ഒക്കെ വാങ്ങി അവൻ തിരിച്ചു വന്നപ്പോ ഉച്ച കഴിഞ്ഞിരുന്നു . അമ്മയെ കൂടി കൂട്ടാം എന്ന് കരുതി അവൻ അമ്മേടെ സ്കൂളിലേക്ക് പോയി .
അവിടെ കണ്ട ഒരു സ്റ്റാഫിനോട് അമ്മേനെ ഒന്ന് വിളിക്കോന്ന് അവൻ ചെയ്തിച്ചു
പ്യുണ് : ടീച്ചർടെ ആരാ .
ആദി : മകൻ ആണ്
പ്യുണ്: ആ എനിക്കും തോന്നി നല്ല മുഖച്ഛായ ഉണ്ട്
ആദി ഒന്ന് ചിരിച്ചു
പ്യുണ്: ടീച്ചർ ഉച്ചക്ക് പോയിട്ടോ
ആദി : എന്ത് പറ്റി
പ്യുണ് : അതിവിടെ ഉച്ചക്ക് ചെറിയൊരു പ്രശനം നടന്നു . മാനേജർടെ ഒരു തല തെറിച്ച ചെക്കൻ ഉണ്ട് അവൻ ഇന്ന് , ഇവിടെ പുതുതായി വന്ന ഒരു ടീച്ചറെ കേറി പിടിക്കാൻ നോക്കി . അപ്പൊ ആ ടീച്ചർ അവനെ തല്ലാൻ കൈ ഓങ്ങി അവൻ ആ ടീച്ചറെ പിടിച്ചു തള്ളി .ടീച്ചർ വീണപ്പോ ഡെസ്കിന് തല ഇടിച്ചു തലക്ക് ചെറിയ പൊട്ടൽ ഉണ്ട് . അവരേം കൊണ്ട് ഹോസ്പിറ്റലിൽ പോയതാ മോന്റെ അമ്മ .
ആ തല തെറിച്ച ചെക്കൻ കൊറച്ചു നാളായി ആ പെണ്ണിന്റെ പിറകെ നടക്കാൻ തുടങ്ങീട്ട് . അവൾ പല തവണ കോംപ്ലെയ്ന്റ് ചെയ്റ്തിട്ടും ആക്ഷൻ ഒന്നും എടുത്തില്ല . പാവം
ആദി : ഏതു ഹോസ്പിറ്റലിൽ ആണ് പോയെന്ന് അറിയോ
പ്യുണ് : ഇല്ല മോനെ
💬 Comments
View all comments