Chapter Title : എന്റെ കുടുംബം 2 [No One]
എല്ലാകാര്യങ്ങളും പറഞ്ഞു.
അത് കേട്ട് സമീറും പേടിച്ചു.
സമീർ : ടാ നീ അവിടെ തന്നെ നിക്ക് ഞാൻ ഇപ്പൊ അവിടെ എത്താം . അയാൾക്ക് കൊറച്ചു മാറി ഒരു എസ്റ്റേറ്റ് ഉണ്ട് .മിക്കവാറും അവരെ അങ്ങോട്ടെക്ക് തന്നെ ആവും കൊണ്ടു പോയിട്ടിണ്ടാവുവ .
അതും പറഞ്ഞു സമീർ കാൾ വച്ചു .ആദി ഉടൻ തന്നെ ആതു നെ വിളിച്ഛ് ഏട്ടനും അമ്മേം വരാൻ കൊറച്ചു വൈകും മോള് പേടിക്കണ്ടാന്ന് പറഞ്ഞു . അപ്പോഴേക്കും സമീർ എത്തിയിരുന്നു . അവർ നേരെ എസ്റ്റേറ്റ് ലക്ഷ്യമാക്കി നീങ്ങി . പെട്ടന്ന് തന്നെ അവർ അവിടെ എത്തി . കുറച്ചു മാറി വണ്ടി നിർത്തി അവർ എസ്റ്റേറ്റിന് അടുത്തേക്ക് നടന്നു . ആ വലിയ പറമ്പിന് നടുക്ക് ഒരു വലിയ രണ്ടു നില വീട് . അതിന് മുന്നിൽ ആ വാൻ അവർ കണ്ടു .
"അപ്പോ സ്ഥലം തെറ്റിട്ടില്ല " ആദി പറഞ്ഞു
പുറത്ത് ഒരാൾ സികരറ്റും വലിച്ചു നിക്കുന്നുണ്ട് .
ആദിയും സമീറും ശബ്ദം ഉണ്ടാക്കാതെ ആ വീടിനടുത്തേക്ക് നീങ്ങി . വീടിന്റെ മതിലിനോട് ചേർന്ന് ഒളിച്ചു കൊണ്ട് പുറത്തു നിക്കുന്നവനെ നോക്കി. അത്രയും നേരം ഇവരുടെ സൈഡിലോട്ട് നോക്കി നിന്നവൻ ഒന്ന് തിരിഞ്ഞപ്പോഴേക്കും ആദി അവനു നേരെ കുതിച്ചിരുന്നു .എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവുന്നതിന് മുന്നേ തന്നെ അവന്റെ കഴുത്ത് ആദി തിരിച്ചിരുന്നു .അവൻ ചക്ക വെട്ടി ഇട്ടപോലെ
നിലത്തു വീണു.
ആദിയും സമീറും വീടിന് ഉള്ളിൽ കേറി
ആദി : ടാ നീ താഴെ
💬 Comments
View all comments