Chapter Title : എന്റെ കുടുംബം 2 [No One]
നോക്ക് ഞാൻ മോളിൽ നോക്കാം
സമീർ : മം
അതും പറഞ്ഞ് ആദി നേരെ മുകളിലേക്ക് ഓടി അവൻ ഓരോ മുറിയിലും കേറി . അപ്പോഴാണ് അവൻ ഒരു മുറിയിൽ നിന്ന് ഒച്ച കേട്ടത് അവൻ പതിയെ പോയി അവിടെക്ക് എത്തി നോക്കി അവിടെ 4 പേർ ചേർന്ന് വെള്ളം അടിക്കുകയാണ് . ആദി ബാക്കി മുറികളിൽ കേറി നോക്കി അവന് ആരേം കാണാൻ സാധിച്ചില്ല . അപ്പോഴാണ് അവൻ ആരും പെട്ടന്ന് ശ്രദ്ധിക്കാത്ത ഒരു മുറി കാണുന്നത് .അവൻ അങ്ങോട്ട് നീങ്ങി .അവനാ മുറിയുടെ വാതിൽ തുറന്ന് ഉള്ളിൽ കയറി , അവന്റെ മുഖത്തെ പേടി മാറി ആശ്വാസം വന്നു. അമ്മയും മറ്റേ ടീച്ചറും അവിടെ ഉണ്ട് .കയ്യും വായും ഒക്കെ കെട്ടിയ അവസ്ഥേൽ ആണ് .
അവൻ റൂമിലേക്ക് കേറി ചെന്നു .അവനെ കണ്ടതും മറ്റേ ടീച്ചർ പേടിച്ചു ബാക്കോട്ട് മാറി.
എന്നാൽ ശോഭ യുടെ മുഖത്തു ആശ്വാസത്തിന്റെ കണികകൾ പൊടിഞ്ഞു . അവൻ അമ്മേടെ അടുത്തേക്ക് ഓടി കൈകളിലെ കെട്ടുകൾ അഴിച്ചു . വായില് ഒട്ടിച്ച പ്ലാസ്റ്റർ പറിച്ചു മാറ്റി .അവളുടെ കണ്ണ് കലങ്ങി ഇരുന്നു .അവൾ ഒരുപാട് കാരഞ്ഞെന്ന് അവനു മനസിലായി . അവൻ അമ്മയെ ചേർത്തു പിടിച്ച് നെറുകയിൽ ചുംബിച്ചു .
"എന്റെ അമ്മക്കുട്ടി എന്തിനാ കരയനെ ഞാൻ വന്നില്ലേ " ആദി അമ്മയെ അവന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു പറഞ്ഞു .
ശോഭ അവന്റെ നെഞ്ചിൽ ഒട്ടി ചേർന്നു കിടന്നു. അവൻ അവരേം കൊണ്ട് പുറത്തോട്ട് പോകാൻ നോക്കിയപ്പോ
💬 Comments
View all comments