0%

Chapter Title : ?എന്റെ മാലാഖ [Ɒ?ᙢ⚈Ƞ Ҡ???‐??]

Author : demon king Read All Parts 1.3K

കുടവയർ....

അതൊന്നും ഈ റോയ് മാത്യു എന്ന എന്റെ ഭംഗിയെ ഒരു തരി പോലും കുറക്കുന്നില്ല കേട്ടോ...

ഇനിപ്പോ ബാക്കി ഡീറ്റൈൽസ് ഒന്നും മറയ്ക്കുന്നില്ല.... അപ്പന്റെ പേര് സണ്ണി തലകൾ..... ഛേ..... തലകൾ അല്ല മൈരേ.... തലകൻ.....

ഈ കീ ബോര്‍ഡിന്റെ ഓരോ കാര്യമേ.... തോന്നിയ പോലെ അങ്ങ് ഓട്ടോ കറക്ഷൻ ചെയ്താ മതിയല്ലോ....

എന്നിട്ട് അപ്പന്റെ പേരും മാറ്റും.... നാറികൾ....

ശ്രദ്ധിച്ചത് നന്നായി..... ഇല്ലേൽ നിങ്ങളൊക്കെ കൂടെ എന്റെ അപ്പനെ രാവണൻ ആക്കിയേനെ.....?

പിന്നെ ഉള്ളത് ഒരു അമ്മച്ചിയാ......

ത്രേസ്സ്യാമ്മ......

തങ്കപ്പെട്ട അമ്മ..... എന്റെ അമ്മക്കൊരു ഉമ്മ......

എത്ര മനോഹരമായ കുടുംബം.... എന്ത് ശാന്തം..... എന്ത് സമാധാനം....

പണത്തിന് പണം.... സുഖത്തിന് സുഖം.....

ഹോ.....

പക്ഷെ ക്രൂരനായ ദൈവം അതിന് സമ്മതിക്കില്ലല്ലോ....

ദൈവത്തിന്റെ അങ്ങനുള്ളൊരു ക്രൂരതയാണ് റോയ് മാത്യു എന്ന ഈ ഞാൻ.....

ഹി ഹി ഹി???

എന്നെ കുറിച്ച് പറയാൻ എനിക്ക് തന്നെ നാണം വരുന്നു...

നാട്ടിലെ വച്ചു നോക്കിയാൽ ഏറ്റവും വലിയ കോഴി....

പത്താം ക്ലാസ്സിൽ ഹോം വർക്ക് ചെയ്യാതെ പോയതിന് കണക്ക് മാഷ് കയ്യടിച്ച് പൊന്നാക്കിയപ്പോ അപ്പി കഴുകാൻ വച്ച വെള്ളത്തിൽ മുളക് പൊടി കലക്കിയ മുതലാ ഈ ഞാൻ.....

വീട്ടിൽ പിന്നെ ഫുൾ ഫ്രീഡം ആണല്ലോ.... അപ്പാപ്പൻ ഒരു 10 തലമുറ ഉണ്ട് ഉറങ്ങാനുള്ള വക ഉണ്ടാക്കി തന്നെച്ചുമല്ലേ പോയെക്കുന്നെ....

സ്വീറ്റ് അപ്പാപ്പു....

പക്ഷെ പഠിപ്പിൽ ഞാൻ ഉഴപ്പോന്നും കാണിച്ചില്ല ട്ടോ.... അങ്ങനെ നന്നായി പഠിച്ച് പഠിച്ച് ..... അങ്ങ് ....... അമേരിക്കയിൽ........ നല്ലൊരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി

💬 Comments

View all comments