0%

Chapter Title : ?എന്റെ മാലാഖ 32 [Ɒ?ᙢ⚈Ƞ Ҡ???‐??]

Author : demon king Read All Parts 936

എന്നിട്ടൊരു ചോദ്യം......

'"എവടാർന്നടാ ഇത്രേം  നാൾ എന്ന്......'"

ഒരു തരം സ്നേഹത്തോടെ ഉള്ള ചോദ്യം.....
അത് കേട്ടതും എനിക്ക് പിടിച്ചു നിൽക്കുവാൻ സാധിച്ചില്ല......

കരഞ്ഞു......
നല്ല A  ക്ലാസ്സ്‌ കിണ്ണം കാച്ചിയ കരച്ചിൽ.....

കരച്ചിലിന്റെ ഇടയിൽ എങ്ങനെയൊക്കെയോ എന്റെ തേഞ്ഞ കഥയും അപ്പന് പറഞ്ഞു കൊടുത്തു......

അതൊക്കെ കേട്ടപ്പോ നമ്മുടെ സണ്ണിച്ചായന്റെ ഒരു ഡയലോഗ്.....

'"" മോനെ റോയ്...... ഇതൊക്കെ ദൈവത്തിന്റെ ഓരോ കളികൾ ആണ്..... തെറ്റുകളിൽ നിന്ന് നന്മയിലേക്ക് നയിക്കാൻ ദൈവം തരുന്ന കൊച്ചു കൊച്ചു ശിക്ഷകൾ..... നീ ഇതിനെ ഇങ്ങനെ കണ്ടാൽ മതി......
എന്തായാലും അവൾ നിന്നെ ആത്മാർത്ഥമായി സ്നേഹിച്ചു എങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ.....
ഇല്ലല്ലോ......
അപ്പൊ പട്ടി മോങ്ങുന്ന പോലെ മോങ്ങാതെ മര്യാദയ്ക്ക് നിൽക്കടാ മൈരേ......'"""

ആ അവസാനം വിളിച്ച മൈരിന് ഒരു വല്ലാത്ത കട്ടി ആയിരുന്നു..... ഒരു തരം ഊർജ്ജം തരുന്ന ഗ്ലൂക്കോസ് വെള്ളം പോലെ.....

ഇത്രേം നാൾ ഒറ്റക്ക് ഇരുന്ന് വെള്ളമടിച്ച് ഡിപ്രഷൻ ലെവലിലേക്ക് പോകുന്നതിന് പകരം നാട്ടിലേക്ക് വിളിച്ച് ആരുടെയെങ്കിലും
വായിൽ നിന്ന് ഇങ്ങനെ ഒരു മൈരേ എന്ന വിളി ആദ്യമേ കേട്ടിരുന്നേൽ എത്ര നന്നായേനെ.....

പിന്നേ തീർന്നില്ല ട്ടോ......
അപ്പൻ ഒരു ഡയലോഗ് കൂടെ വിട്ടിരുന്നു.....
ഡയലോഗ് അല്ല..... പുള്ളിടെ ഒരു അനുഭവം.....

"" ടാ മോനെ റോയി.....'""

'"""എന്താ അപ്പാ........???'"""

"'''നിന്നോട് ഞാനൊരു കഥ പറയട്ടെ.....'"""

അപ്പൻ എന്നോട് ചോദിച്ചു.... ഞാനും കരുതി വട്ടാവാറായി കിടക്കുന്നവന്റെ ചെവിയിൽ കൊണ്ടുവന്ന് കിളവൻ കഥ പറയാൻ പോകാനോ എന്ന്
എന്നാലും ദയ ഭക്തി ബഹുമാനം ഒട്ടും കുറക്കാതെ ഞാൻ

💬 Comments

View all comments