Chapter Title : എൻ്റെ മാളു 2 [Thomas Shelby]
മനസ്സിൽ തലപൊക്കികൊണ്ടിരുന്നു .............
.
.
.
മാളു എവിടെപോയാതാകും....തോളിൽ ഒരു ബാഗ് മാത്രമേ കണ്ടോളു......ബുക്കോ ഒന്നും കണ്ടില്ലാ....അല്ലെങ്കിലും അവളുടെ കോളേജ് അവിടെ അല്ലല്ലോ ....?
അവനെത്തിനാകും അവളുടെ പുറകേ ...?
ഇനി അവര് തമ്മിലെന്തെങ്കിലും ......? ഒന്നും ഉണ്ടാവല്ലേന് മനസുകൊണ്ട് പറഞ്ഞു .......
അങ്ങനെ ഉണ്ടെങ്കിൽ അവളുടെ മുഖത്താ ഭാവമൊന്നുമില്ലലോ....?
ഒന്നുമില്ലെങ്കിൽ പിന്നെന്താ അവൻ ടിക്കറ്റ് എടുത്തപ്പോൾ അവളൊന്നും പറയാതിരുന്നത് ...?
ആ ചോദ്യം എന്നെ കൂടുതൽ മുറിവേല്പിച്ചു് .......
എന്തിനാകും എന്റെ സ്റ്റോപ്പ് എത്തിയപ്പോൾ അവളവിടെ നോക്കിയത് ....എന്നെയാണോ നോക്കിയത് ....
നോക്കിയിട്ടെന്തിനാണ് ...അവനെ നോക്കിയത് .....?
ഇങ്ങനെ ഒത്തിരി ചോദ്യങ്ങളെന്റെ മനസിൽകൂടി ഇങ്ങനെ ഓടിക്കൊണ്ടിരിക്കുകയാണ് ..
.
.
ആകെ മൊത്തത്തിൽ ഒരു വീർപ്പുമുട്ടൽ ......ഉമിനീരോന്നും ഇറക്കി വിടാൻ പറ്റത്ത പോലെ .....
പെട്ടന്ന് തോളത്താരോ തട്ടുന്നപോലെ തോണി നോക്കിയപ്പോ രാഹുൽ........
നീ എന്താടാ ഇവിടെ വന്നിരിക്കുന്നെ .....
.
.
.
നിന്നോടിവിടെ ഇറങ്ങാനാണോ ഞാൻ പറഞ്ഞെ ....ഞാൻ എത്ര വിളിച്ചു .....
നിന്റെ ഫോൺവിടെ
നിന്നോട് ചോദിച്ചത് കേൾക്കുന്നില്ലേ അനി .....
ഞാൻ ദയനീയമായി അവന്റെ നേരെ നോക്കി ....
ഞാൻ - നമുക്ക് എവിടേലും പോയിരിക്കാട
രാഹുൽ - വാ
അവൻ ബൈക്കിലേക്കു കേറി ...
ഞാനും പുറകിൽ കേറി ......
ഞാൻ - നമ്മളെങ്ങോട്ടാ .....
രാഹുൽ - ക്രിസ്റ്റലിലേക്ക് ( കോളജിലേക്ക് പോകുന്ന വഴിക്കൊള്ള ബാറാണ് ക്രിസ്റ്റൽ ....അവിടെനിന്നു കോളേജിലേക്കും വീട്ടിലേക്കും ഒരേ ദൂരമാണ് .....)
ഞാന് - ന്നാ അവന്മാരെക്കൂടി വിളിക്ക് ..ക്ലാസ്സിൽ കേറണ്ടാണ്
💬 Comments
View all comments