0%

Chapter Title : എന്റെ മാത്രം 1 [ ne-na ]

Author : ne-na Read All Parts 2420

കാടുകൾ കയറി തുടങ്ങിയപ്പോഴേക്കും മൊബൈലിൽ മെസ്സേജ് ട്യൂൺ കേട്ട്.
അവൻ എടുത്തു നോക്കുമ്പോൾ പല്ലവിയുടെ ഗുഡ് നൈറ്റ് മെസ്സേജ് ആണ്. അവനും പെട്ടെന്ന് തന്നെ ഒരു ഗുഡ് നൈറ്റ് തിരികെ അയച്ചു.
ഉറക്കം നഷ്ട്ടപെട്ട നവീൻ മൊബൈൽ മാറ്റിവച്ചു ജനലിൽ കൂടി ചന്ദ്രനെ നോക്കി കിടന്നു.
പല്ലവി ബാഗും എടുത്തു വീടിനു പുറത്തേക്ക് നടക്കുന്ന കണ്ട അവളുടെ അമ്മ പെട്ടെന്ന് ചോദിച്ചു.
"പല്ലൂ.. ചോറ് എടുത്തു വയ്ക്കാതെ നീ എവിടെക്കാ പോകുന്നെ?"
ആ ചോദ്യം കേട്ടപ്പോഴാണ് പല്ലവി ചിന്തകളുടെ ലോകത്ത് നിന്നും തിരികെ എത്തിയത്.
ഞെട്ടി തിരിഞ്ഞ് കൊണ്ട് അവൾ പറഞ്ഞു.
"എടുക്കാൻ മറന്നു പോയമ്മ."
പല്ലവി തിരികെ വന്നു ടേബിളിൽ ഇരുന്ന പൊതിച്ചോറെടുത്ത് ബാഗിൽ വയ്ക്കുമ്പോൾ അമ്മ അവളെ സുലജമ്മ അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.
"മോളെ.. നിനക്കെന്താ പറ്റിയത്? രാവിലെ മുതലേ എന്തൊക്കെയോ ചിന്തിച്ചു കൊണ്ടാണല്ലോ നീ നടക്കുന്നത്."
മുഖത്തേക്ക് ഒരു ചിരി വരുത്തിക്കൊണ്ട് പല്ലവി പറഞ്ഞു.
"ഒന്നുല്ലമ്മ, അമ്മക്ക് തോന്നിയതാണ്."
അമ്മക്ക് കൂടുതൽ മുഖം കൊടുക്കാതെ അവൾ അവിടെ നിന്നും പുറത്തേക്ക് നടന്നു.
മുറ്റത്ത് നിന്ന് ചെരിപ്പ് ഇട്ടുകൊണ്ടിരിക്കുമ്പോൾ ആണ് മതിലിനപ്പുറം നിന്ന് ഒരു ചോദ്യം അവളെ തേടി എത്തിയത്.
"മോള് കോളേജിൽ പോകാൻ ഇറങ്ങിയോ?"
ആ സ്വരത്തിന്റെ ഉടമ അജിത ആണെന്ന് അറിഞ്ഞ അവൾ ചെരിഞ്ഞുനോക്കി.
മതിലിനു അപ്പുറം അവൾക്ക് അജിതയുടെ തല കാണാൻ കഴിഞ്ഞു.
"ആ ഇറങ്ങി.. ആന്റി എന്ത് ചെയ്യുവാ അവിടെ?"
"തക്കാളി മൊത്തം വാടി മോളെ.. വെള്ളം ഒഴിക്കുവാണ്."
"തമ്പി അങ്കിൾ പോയോ?"
"കുറച്ചു മുൻപ് അങ്ങോട്ട് പോയതേ ഉള്ളു."
"എന്നാ ഞാൻ പോട്ടെ.. ലേറ്റ് ആയാൽ ബസ് പോകും."
പല്ലവി പെട്ടെന്ന് തന്നെ അവിടന്ന് നടന്നു.
പല്ലവിയുടെ അയൽക്കാർ ആണ് അജിതയും തമ്പിയും. മക്കളില്ല അവർക്ക്.അത് കൊണ്ട് തന്നെ പല്ലവിയെ അവർക്ക് ഒരുപാട് ഇഷ്ടവും ആണ്. 'അമ്മ കഴിഞ്ഞാൽ പല്ലവി കുറച്ച് അടുപ്പം കാണിച്ചിരുന്നത് അവരോടു മാത്രം ആയിരുന്നു.
പല്ലവിയുടെയും അവരുടെയും വീട് ചേർന്നാണ് നിന്നിരുന്നത്. ഒരു മീറ്റർ അകലം പോലും തികച്ചില്ലായിരുന്നു. ഇടക്കുള്ള ഒരു മതിൽ മാത്രം

💬 Comments

View all comments