0%

Chapter Title : എന്റെ മാത്രം 1 [ ne-na ]

Author : ne-na Read All Parts 5.3K

ഒരു ദിവസം വീട്ടിലേക്ക് വാ."
അവൻ ശരി എന്ന അർഥത്തിൽ തല കുലുക്കി.
പല്ലവി അമ്മയോട് പറഞ്ഞു..
"അമ്മ പോയി ബിൽ അടക്കുമ്പോഴേക്കും ഞാൻ അങ്ങോട്ട് വരാം."
സുലജാമ്മ അത് സമ്മതം എന്ന അർഥത്തിൽ അവിടെ നിന്നും പോയി.
അവൾ തോളിൽ കിടന്ന ബാഗ് തുറന്ന് ഫോൺ കൈയിൽ എടുത്തോണ്ട് പറഞ്ഞു.
"നിന്റെ നമ്പർ ഒന്ന് പറഞ്ഞേട."
അവളുടെ കൈയിൽ ഫോൺ ഇതുവരെ അവൻ കണ്ടിട്ടില്ലായിരുന്നു. പോരാത്തതിന് ഇപ്പോൾ അവൾ ബാഗിൽ നിന്നും എടുത്തിരിക്കുന്നത് ലേറ്റസ്റ്റ് മോഡൽ ഐ ഫോണും.. നവീൻ ചെറുതായി ഒന്ന് ഞെട്ടാതിരുന്നില്ല.
അവൻ നമ്പർ പറഞ്ഞു കൊടുത്തു.
അവൾ ഉടൻ തന്നെ അവന്റെ ഫോണിലേക്ക് മിസ് കാൾ ചെയ്തിട്ട് പറഞ്ഞു.
"എന്റെ നമ്പർ സേവ് ചെയ്തേക്ക്."
അവൻ ശരി എന്ന അർഥത്തിൽ തല കുലുക്കിയപ്പോൾ അവൾ അവിടെ നിന്നും നടന്നു പോയി.
രാത്രി ചോറ് കഴിച്ച ശേഷം റൂമിൽ പോയി കിടന്ന നവീൻ ഫോൺ എടുത്തു പല്ലവിക്ക് വാട്സാപ്പ് ഉണ്ടോ എന്ന് നോക്കി.
അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
പല്ലവിക്ക് വാട്സാപ്പ് ഉണ്ട്. പക്ഷെ പ്രൊഫൈൽ പിക്ചർ ഒന്നും ഇട്ടിട്ടില്ല.
ഓൺലൈൻ ഇല്ല അവൾ. ലിസ്റ് സീൻ ഓഫ് ആക്കി ഇട്ടിരിക്കുകയാണ്.
ഒരു ഹായ് അയച്ചാലോന്ന് ഒരു ചിന്ത അവന്റെ മനസ്സിൽ ഉടലെടുത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവളിലേക്ക് ഒരു ആകർഷണം അവനിൽ ഉടലെടുത്തിരുന്നു. പക്ഷെ അത് പ്രണയം ഒന്നും ആയിരുന്നില്ല. അതിസുന്ദരിയായ ഒരു പെൺകുട്ടിയിൽ ഏതൊരു ആൺകുട്ടിക്കും ഉണ്ടാകുന്ന ആകർഷണം മാത്രം ആയിരുന്നു അത്. ബസിൽ ഒരുമിച്ചു യാത്ര ചെയ്യുമ്പോഴൊക്കെ

💬 Comments

View all comments