Chapter Title : എന്റെ മാത്രം 1 [ ne-na ]
നവീൻ പുച്ഛഭാവത്തോടെ ഉള്ള ഒരു ഇമോജി അവൾക്കയച്ചു.
അത് കണ്ട പല്ലവി ചോദിച്ചു.
പല്ലവി - എന്താടാ ഒരു പുച്ഛം?
നവീൻ - ഒന്നുമില്ലേ..
പല്ലവി - നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ?
ഇവളുടെ മനസ്സിൽ പഠിത്തം എന്നൊരു ചിന്ത മാത്രമേ ഉള്ളോ എന്നോർത്തുകൊണ്ടു അവൻ പറഞ്ഞു.
നവീൻ - എനിക്ക് നിന്നെ പോലെ ക്ലാസ് ടോപ് തന്നെ ആകണമെന്നുള്ള ആഗ്രഹം ഒന്നും ഇല്ല. എങ്ങനെയെങ്കിലും തട്ടിയും മുട്ടിയും അങ്ങ് പാസ് ആയി പോകാനുള്ളത് ഞാൻ സമയം കിട്ടുമ്പോൾ പഠിച്ചോളാം.
പല്ലവി - ഓഹ്.. ആയിക്കോട്ടെ.
നവീൻ - എപ്പോഴാ ഇനി ഉറക്കം?
പല്ലവി - കുറച്ചു നേരം കൂടി കഴിയുമ്പോൾ ഉറങ്ങും.
പല്ലവിയുമായുള്ള ആദ്യത്തെ ചാറ്റിങ് ആയതിനാൽ ഫാമിലിയെ കുറിച്ച് ഒന്ന് ചോദിച്ചറിഞ്ഞിരിക്കാം എന്ന് നവീൻ കരുതി.
നവീൻ - നീ ഒറ്റ മോളാണല്ലേ?
പല്ലവി - അതെ..
നവീൻ - ഞാനും.. പാലക്കാടാണ് ശരിക്കും എന്റെ സ്ഥലം. ഇച്ചിരി വലിയൊരു കുടുംബം ആണ് എന്റേത്. കസിൻസ് ആയി കുറേപ്പേരുണ്ട്. പക്ഷെ എന്തെങ്കിലും വിശേഷം വരുമ്പോഴേ ഒത്തു കൂടാറുള്ളുന്നു മാത്രം.
പല്ലവി - എനിക്കും കസിൻസ് ഒക്കെ ഉണ്ട്. പക്ഷെ അവരുമായി വലിയ അടുപ്പം ഒന്നും ഇല്ലെന്ന് മാത്രം.
നവീൻ - അതെന്താ?
കുറച്ച് നേരത്തേക്ക് പല്ലവിയിൽ നിന്നും മറുപടി ഒന്നും അവനു ലഭിച്ചില്ല. അവൾക്ക് അതിനെ കുറിച്ച് സംസാരിക്കാൻ താല്പര്യം ഇല്ലെന്ന് തോന്നിയ നവീൻ വിഷയം മാറ്റാനായി ചോദിച്ചു.
നവീൻ - ഞാൻ ഒരു സംശയം ചോദിക്കട്ടെ? കുറെ നാളായി എന്റെ മനസ്സിൽ ഉള്ളതാണ്.
പല്ലവി - എന്താ? ചോദിച്ചോള്ളു.
നവീൻ - +2 സയൻസിൽ അത്രയൊക്കെ മാർക്ക് ഉണ്ടായിട്ടും എന്താ മെഡിസിനോ എഞ്ചിനീറിങ്ങിനോ പോകാതെ ഡിഗ്രി എടുത്തേ?
ആ ഒരു ചോദ്യത്തിനും പല്ലവി ആദ്യം കുറച്ച് നേരം നിശബ്ദത പാലിച്ചു. അതിനു ശേഷം ടൈപ്പ് ചെയ്തയച്ചു.
പല്ലവി - നാളെ കോളേജിൽ വച്ച് നേരിട്ടു സംസാരിക്കുമ്പോൾ ഞാൻ ഇതിനുള്ള മറുപടി തരാം. പോരെ?
അവൾക്ക് അതാണ് താല്പര്യം എങ്കിൽ അങ്ങനെ മതീന്ന് നവീനും കരുതി.
💬 Comments
View all comments