0%

Chapter Title : എന്റെ മാത്രം 1 [ ne-na ]

Author : ne-na Read All Parts 5.3K

അതുകൊണ്ടു തന്നെ അവൻ അതെ കുറിച്ച് ചോദിക്കാനും നിന്നില്ല.
പാരിപ്പള്ളിയിൽ ബസ് ഇറങ്ങിയ അവർ ഒരു സൗഹൃദ ബന്ധത്തിന് തുടക്കം കുറിച്ച് അവരവരുടെ വീട്ടിലേക്ക് പോയി.
പിന്നീടുള്ള ദിവസങ്ങളിൽ പല്ലവി ക്ലാസ്സിൽ വച്ച് നവീനെ കാണുമ്പോൾ ചിരിക്കാനും ചെറിയ രീതിയിൽ സംസാരിക്കാനും ഒക്കെ തുടങ്ങി.. ചില ദിവസങ്ങളിൽ ബസിൽ ഒരുമിച്ചാണ് യാത്ര എങ്കിൽ അവൾ നവീന്റെ അടുത്ത് തന്നെ ഇരിക്കാൻ ശ്രമിച്ചു. ആ യാത്രകളിൽ അവൾ അവനോടു നന്നായി തന്നെ സംസാരിക്കുന്നുണ്ടായിരുന്നു. ആ സംസാരങ്ങളിൽ നിന്നും അവൾ താനുമായി നല്ലൊരു സൗഹൃദ ബന്ധം ആഗ്രഹിക്കുന്നുണ്ടെന്നും പക്ഷെ മനസ് തുറന്ന് ആ ഒരു ആഗ്രഹം തന്നോട് തുറന്നു പറയാൻ അവൾക്ക് കഴിയുന്നില്ലെന്നും നവീൻ മനസിലാക്കി.
അന്ന് ഒരു ദിവസം വൈകുന്നേരം നവീൻ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങൽ സൂപ്പർമാർകെറ്റിൽ പോയതായിരുന്നു.
സാധനങ്ങൾ നോക്കി എടുത്തുകൊണ്ടിരിക്കുമ്പോൾ ആണ് പിന്നിൽ നിന്നും ആരോ തോണ്ടുന്നു. തിരിഞ്ഞു നോക്കുമ്പോൾ പല്ലവി ആയിരുന്നു അത്.
തെല്ലൊരു അതിശയത്തോടെ നവീൻ ചോദിച്ചു.
"നീ എന്താ ഇവിടെ?"
ഒരു ചിരിയോടെ അവൾ പറഞ്ഞു.
"സാധനങ്ങൾ വാങ്ങാൻ, അല്ലാതെന്തിന്."
"ഓഹ്, സംസാരിക്കാൻ പഠിച്ചു പോയല്ലോ നീ?"
അവൾ ശബ്ദം പുറത്തു വരാതെ ചുണ്ടുകൾ കൊണ്ട് പോടാ എന്ന് പറഞ്ഞു.
അത് കണ്ട് അവൻ ചിരിച്ചു.
പെട്ടെന്നാണ് അവരുടെ അടുത്തേക്ക് ഒരു സ്ത്രീ കടന്നു വന്നത്.
"മോളെ.. ആരാ ഇത്?"
നവീൻ ആ സ്ത്രീയെ ശ്രദ്ധിച്ചു.
സാരി ആണ് വേഷം. മുപ്പത്തിഅഞ്ചിനും നാല്പതിനും ഇടയിൽ പ്രായം തോന്നിക്കുന്നു. നല്ല വെളുത്ത നിറം. കാണാൻ നല്ല ഐശ്വര്യം. പല്ലവിയുടെ മുഖഛായയും ഉണ്ട്.
"അമ്മാ,

💬 Comments

View all comments