Chapter Title : എന്റെ മാത്രം 1 [ ne-na ]
സ്ത്രീയെ ശ്രദ്ധിച്ചു.
സാരി ആണ് വേഷം. മുപ്പത്തിഅഞ്ചിനും നാല്പതിനും ഇടയിൽ പ്രായം തോന്നിക്കുന്നു. നല്ല വെളുത്ത നിറം. കാണാൻ നല്ല ഐശ്വര്യം. പല്ലവിയുടെ മുഖഛായയും ഉണ്ട്.
"അമ്മാ, ഇതാണ് ഞാൻ പറയാറുള്ള നവീൻ."
നവീനെ നോക്കികൊണ്ട് അവൾ പറഞ്ഞു.
"ഡാ.. ഇതാണ് എന്റെ 'അമ്മ...സുലജാമ്മ."
നവീൻ അവരെ നോക്കി ചിരിച്ചു.
ഒരു ചിരിയോടെ സുലജാമ്മ പറഞ്ഞു.
"അപ്പോൾ താൻ ആണല്ലേ നവീൻ.. എപ്പോഴും വീട്ടിൽ ഇവൾ പറയാറുണ്ട് മോനെക്കുറിച്ച്."
നവീൻ പല്ലവിയുടെ മുഖത്തേക്ക് നോക്കി, അവൾ ഒരു പുഞ്ചിരിയോടെ നിൽക്കെയാണ്.
"ആദ്യായിട്ടാണ് ഇവൾ കൂടെ പഠിക്കുന്ന ഒരാളെ കുറിച്ചൊക്കെ എന്നോട് പറയുന്നെ.. ഒരാളോടും മിണ്ടാത്തതോണ്ട് ഇവൾക്ക് ജീവിതത്തിൽ ആരും ഫ്രണ്ട് ആയി ഉണ്ടാകില്ലെന്ന ഞാൻ കരുതിയെ."
പല്ലവി അമ്മയുടെ കൈയിൽ ചെറുതായി നുള്ളിക്കൊണ്ടു പറഞ്ഞു.
"ഒന്ന് പോ അമ്മ"
ഒരു ചിരിയോടെ നവീൻ പറഞ്ഞു.
"ഇവൾ എന്നോടും മിണ്ടതൊന്നും ഇല്ലായിരുന്നു. ഞാനായിട്ട് ഇടിച്ചിട്ട് കയറി മിണ്ടിയതാണ്."
"പല്ലവി എന്നോട് പറഞ്ഞിരുന്നു നിങ്ങൾ എങ്ങനാ മിണ്ടി തുടങ്ങിയതെന്നും ആരോമലിന്റെ ശല്യത്തിൽ നിന്നും മോൻ ഇവളെ രക്ഷിച്ചതും ഒക്കെ."
അത് കേട്ടപ്പോൾ നവീന് മനസിലായി പല്ലവി എല്ലാ കാര്യങ്ങളും അമ്മയോട് ഷെയർ ചെയ്യാറുണ്ടെന്ന്.
ഇടറിയ സ്വരത്തിൽ സുലജാമ്മ പറഞ്ഞു.
"മോൻ ഇവളെ ഒന്ന് ശ്രദ്ധിച്ചോളനെ.. വീട്ടിലെ ഓരോ സാഹചര്യങ്ങൾ ആണ് എന്റെ മോളെ ഇങ്ങനെ ആരോരും കൂട്ട് കൂടാതെ ആക്കിയത്."
പല്ലവിയുമായി മുൻപുള്ള സംസാരങ്ങളിൽ നിന്നും അവൾക്ക് എന്തൊക്കെയോ ഫാമിലി പ്രോബ്ലെംസ് ഉണ്ടെന്ന് നവീന് തോന്നിയിരുന്നു, ഇപ്പോൾ അമ്മ ഇങ്ങനെ പറയുക കൂടി ചെയ്തപ്പോൾ അവൻ അത് ഉറപ്പിച്ചു.
"അമ്മ പേടിക്കണ്ട. കോളേജിൽ ഇവൾക്ക് ഒരു കുഴപ്പവും ഉണ്ടാകാതെ ഞാൻ നോക്കിക്കൊള്ളാം."
അത് കേട്ട സുലജാമ്മ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
"എന്ന ഞങ്ങൾ പോട്ടെ.. മോന് സമയം ഉള്ള ഒരു ദിവസം വീട്ടിലേക്ക് വാ."
അവൻ ശരി എന്ന അർഥത്തിൽ തല കുലുക്കി.
പല്ലവി അമ്മയോട് പറഞ്ഞു..
"അമ്മ പോയി ബിൽ അടക്കുമ്പോഴേക്കും ഞാൻ അങ്ങോട്ട് വരാം."
സുലജാമ്മ അത് സമ്മതം എന്ന അർഥത്തിൽ അവിടെ നിന്നും പോയി.
അവൾ തോളിൽ
💬 Comments
View all comments