0%

Chapter Title : എന്റെ മാത്രം 1 [ ne-na ]

Author : ne-na Read All Parts 5.3K

പല്ലവി തുറന്ന് പറഞ്ഞപ്പോൾ ആ വാക്കുകളിൽ പ്രണയം ആണോ സൗഹൃദം ആണോ നിറഞ്ഞ് നിൽക്കുന്നത് എന്ന കാര്യത്തിൽ അവന്റെ ഉള്ളിൽ സംശയം നിറഞ്ഞു കൂടി.
അവന്റെ ചിന്തകൾ കാടുകൾ കയറി തുടങ്ങിയപ്പോഴേക്കും മൊബൈലിൽ മെസ്സേജ് ട്യൂൺ കേട്ട്.
അവൻ എടുത്തു നോക്കുമ്പോൾ പല്ലവിയുടെ ഗുഡ് നൈറ്റ് മെസ്സേജ് ആണ്. അവനും പെട്ടെന്ന് തന്നെ ഒരു ഗുഡ് നൈറ്റ് തിരികെ അയച്ചു.
ഉറക്കം നഷ്ട്ടപെട്ട നവീൻ മൊബൈൽ മാറ്റിവച്ചു ജനലിൽ കൂടി ചന്ദ്രനെ നോക്കി കിടന്നു.
പല്ലവി ബാഗും എടുത്തു വീടിനു പുറത്തേക്ക് നടക്കുന്ന കണ്ട അവളുടെ അമ്മ പെട്ടെന്ന് ചോദിച്ചു.
"പല്ലൂ.. ചോറ് എടുത്തു വയ്ക്കാതെ നീ എവിടെക്കാ പോകുന്നെ?"
ആ ചോദ്യം കേട്ടപ്പോഴാണ് പല്ലവി ചിന്തകളുടെ ലോകത്ത് നിന്നും തിരികെ എത്തിയത്.
ഞെട്ടി തിരിഞ്ഞ് കൊണ്ട് അവൾ പറഞ്ഞു.
"എടുക്കാൻ മറന്നു പോയമ്മ."
പല്ലവി തിരികെ വന്നു ടേബിളിൽ ഇരുന്ന പൊതിച്ചോറെടുത്ത് ബാഗിൽ വയ്ക്കുമ്പോൾ അമ്മ അവളെ സുലജമ്മ അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.
"മോളെ.. നിനക്കെന്താ പറ്റിയത്? രാവിലെ മുതലേ എന്തൊക്കെയോ ചിന്തിച്ചു കൊണ്ടാണല്ലോ നീ നടക്കുന്നത്."
മുഖത്തേക്ക് ഒരു ചിരി വരുത്തിക്കൊണ്ട് പല്ലവി പറഞ്ഞു.
"ഒന്നുല്ലമ്മ, അമ്മക്ക് തോന്നിയതാണ്."
അമ്മക്ക് കൂടുതൽ മുഖം കൊടുക്കാതെ അവൾ അവിടെ നിന്നും പുറത്തേക്ക് നടന്നു.
മുറ്റത്ത് നിന്ന് ചെരിപ്പ് ഇട്ടുകൊണ്ടിരിക്കുമ്പോൾ ആണ് മതിലിനപ്പുറം നിന്ന് ഒരു ചോദ്യം അവളെ തേടി എത്തിയത്.
"മോള് കോളേജിൽ പോകാൻ ഇറങ്ങിയോ?"
ആ സ്വരത്തിന്റെ ഉടമ അജിത ആണെന്ന് അറിഞ്ഞ അവൾ ചെരിഞ്ഞുനോക്കി.
മതിലിനു അപ്പുറം അവൾക്ക് അജിതയുടെ തല കാണാൻ

💬 Comments

View all comments