0%

Chapter Title : എന്റെ മാത്രം 1 [ ne-na ]

Author : ne-na Read All Parts 2424

സഹായത്തിനു വന്നു.അച്ഛനെ വീട്ടിനു പുറത്താക്കി. ഞങ്ങളെ ഉപദ്രവിക്കുന്നതിനു കേസ് കൊടുത്തു. ഇപ്പോൾ ഡിവോഴ്സ് കേസ് നടന്നു കൊണ്ടിരിക്കയാണ്. അച്ഛൻ വീട്ടിനു പോയതിൽ പിന്നെയാ ഞാനും അമ്മയും ആ വീട്ടിൽ ആശ്വാസത്തോടെ ജീവിച്ചു തുടങ്ങിയയത്."
അവൾ അത് പറഞ്ഞു തീരുമ്പോൾ നവീൻ പല്ലവിയുടെ മുഖത്തു തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഇത്രയും വിഷമങ്ങൾ അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് അവൻ കരുതിയിരുന്നില്ല.
മുഖത്തു ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവൾ ചോദിച്ചു.
"ഇനി എന്താ അറിയാനുള്ളത്?"
"ഇത്രയും നല്ല പോലെപഠിച്ചോണ്ടിരുന്ന നീ എന്തിനാ ഡിഗ്രിക്ക് വന്നത്."
ഒരു ചിരിയോടെ അവൾ പറഞ്ഞു.
"എന്റെ മനസ്സിൽ ഉണ്ടായിരുന്നത് എൻട്രൻസ് എഴുതി മെഡിസിന് പോകണമെന്നായിരുന്നു. അപ്പോൾ നല്ലപോലെ സമ്പാദിക്കാമായിരുന്നല്ലോ."
ചിരിച്ചു കൊണ്ട് ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.
"പക്ഷേ അച്ഛൻ ഞങ്ങളെ വിട്ടു പോയപ്പോൾ എനിക്ക് ജീവിതത്തിൽ പുതിയ ചില പ്രതീക്ഷകൾ വന്നു. എന്റെ സ്വപനങ്ങൾ ഒക്കെ ഞാൻ ചെറുതാക്കി. ഇനിയും പഠിച്ചു പഠിച്ചു ഉള്ള സമയം കൂടെ കളയാതെ കൂട്ടുകാർക്കൊക്കെ ഒപ്പം ഒന്ന് ചിലവഴിക്കണമെന്നു മനസ് ആഗ്രഹിച്ചു.മുന്നാറിൽ അമ്മയുടെ പേരിൽ ഒരു തേയില തോട്ടവും ചോക്ലേറ്റ് ഫാക്ടറിയും ബാക്കി ഉണ്ടായിരുന്നു. മാമന്മാർ ആണ് അത് ഇപ്പോൾ നോക്കി നടത്തുന്നത്. ഡിഗ്രി കഴിഞ്ഞു ഒരു mbaകൂടി എടുത്തു അതൊക്കെ നോക്കി നടത്തി സമാധാനത്തോടെ അങ്ങ് ജീവിക്കുക എന്നതായി എന്റെ ആഗ്രഹം."
അവളുടെ മുഖത്ത് ഉണ്ടായിരുന്ന ചിരി ചെറുതായി മങ്ങി.
"കോളേജിൽ വന്നു സുഹൃത്തുക്കളെ ഉണ്ടാക്കണമെന്നും അവരോടൊപ്പം എല്ലാപേരെയും പോലെ അടിച്ചു പൊളിക്കണമെന്നുമൊക്കെ ആഗ്രഹിച്ചു. പക്ഷെ എന്ത് ചെയ്യാനാ.. എനിക്ക് അതിനു കഴിയുന്നില്ല.. വർഷങ്ങളായി ആരോടും കൂട്ട് കൂടാത്തതിനാൽ ഇപ്പോഴും ആരേലും ആയി അടുക്കുന്നതിൽ നിന്നും എന്നെ പിന്നോട്ട് വലിക്കുന്നു. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയതായി.. ഞാൻ സംസാരിക്കാൻ ചെല്ലുമ്പോൾ അവർ എന്നെ കളിയാക്കുമോ ഞാൻ എന്തെങ്കിലും മണ്ടത്തരങ്ങൾ പറയുമോ അങ്ങനെ ഒക്കെ ആയിരുന്നു എന്റെ ചിന്തകൾ.. ഞാൻ അങ്ങനെ വീണ്ടും എന്റെ മാത്രമായ ലോകത്തിലേക്ക് മടങ്ങി.. അങ്ങനെ ഇരിക്കുമ്പോൾ ആണ് നീ അന്ന് എന്റെ കൂടെ വരുന്നതും നിന്നോട് സംസാരിക്കുന്നതും മാനസികമായി നിന്നോട് അടുത്ത്

💬 Comments

View all comments