0%

Chapter Title : എന്റെ മാത്രം 1 [ ne-na ]

Author : ne-na Read All Parts 2425

എനിക്കും ഒരു സുഹൃത്ത് ഉണ്ടെന്നുള്ള തോന്നൽ ഉണ്ടാകുന്നതും. ഞാൻ ആകെക്കൂടി എന്റെ അമ്മയോട് കൂട്ടുകാരാണെന്നും പറഞ്ഞു സംസാരിച്ചിട്ടുള്ളത് നിന്നെ പറ്റിയാണ്. പക്ഷെ.."
അവൾ വാക്കുകൾ പകുതി വഴിയിൽ നിർത്തിയപ്പോൾ അവൻ ചോദിച്ചു.
"എന്താ ഒരു പക്ഷെ?"
അവൾ പുറത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.
"ആൺപിള്ളേരോട് കൂട്ടുകൂടരുതെന്ന് ഞാൻ പണ്ടേ മനസ്സിൽ പറഞ്ഞു പഠിപ്പിച്ചതായിരുന്നു. കാരണം എന്റെ അച്ഛനും ആദ്യം അമ്മയുടെ കൂട്ടുകാരൻ ആയിരുന്നു. അതാണ് പിന്നെ പ്രണയത്തിലേക്ക് വഴി മാറിയത്. ആൺപിള്ളേർ ഒക്കെ ഇഷ്ട്ടം ആണെന്ന് പറഞ്ഞു പിറകെ നടക്കുമ്പോഴൊക്കെ എനിക്ക് പേടിയാണെടാ... ഞാൻ എന്തുകൊണ്ടോ നിന്നോട് അടുത്തുപോയി... നിന്റെ സൗഹൃദം എനിക്ക് വേണമെന്നും ഉണ്ട്.. അതെ സമയം എന്തോ ഭയം എന്നെ അലട്ടുന്നും ഉണ്ട്.
അപ്പോഴേക്കും ബസ് കോളജിനു മുന്നിൽ എത്തിയിരുന്നു. അവർ ബസിൽ നിന്നും ഇറങ്ങി ക്ലാസ്സിലേക്ക് നടന്നു. അപ്പോഴൊക്കെ അവർക്കിടയിൽ നിശബ്ദതയുടെ വലിയൊരു അതിർവരമ്പ് തന്നെ നിർമ്മിക്കപ്പെട്ടിരുന്നു.
ക്ലാസ് നടക്കുമ്പോഴും നവീൻ ചിന്തകളുടെ ലോകത്ത് ആയിരുന്നു. ഇടക്കൊക്കെ അവന്റെ കണ്ണുകൾ പല്ലവിയിലേക്കും തെന്നി മാറി. അവളുടെ ശ്രദ്ധ പക്ഷെ പൂർണമായും ക്ലാസ്സിൽ തന്നെ ആയിരുന്നു. പല്ലവിയുടെ ഉള്ളിലെ ഭയം എന്താന്ന് നവീന് വ്യകതമായി അറിയാം. സുഹൃത്തായി കൂടെ കൂടിയ ശേഷം അവളുടെ അച്ഛനെ പോലെ അവസാനം ഒരു പ്രൊപോസൽ നടത്തുമോ എന്നുള്ള പേടി അതുമല്ലെങ്കിൽ അവൾ പോലും അറിയാതെ സൗഹൃദം പ്രണയം ആയി മാറുമോ എന്ന ഭയം.
നവീന് വേണമെങ്കിൽ ബസിൽ നിന്നും ഇറങ്ങി ഒരുമിച്ചു നടന്നു വരുമ്പോൾ തന്നെ അങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന് അവളോട് പറയാമായിരുന്നു. പക്ഷെ അതിനവന് കഴിയാതിരുന്നത് മനസിനുള്ളിൽ എവിടെയൊക്കെയോ അവളോട് തോന്നിയിരുന്ന ഒരു ഇഷ്ട്ടം കൊണ്ട് തന്നെയായിരുന്നു. പക്ഷെ ആ ഇഷ്ട്ടം പ്രണയം ആണോ അതോ അവളുടെ സൗന്ദര്യത്തോടുള്ള ആകർഷണമാണോ എന്ന് അവനു ഇപ്പോഴും വ്യക്തമല്ലായിരുന്നു. വളരെ നേരത്തെ ആലോചനകൾക്കുള്ളിൽ അവൻ ഒരു തീരുമാനത്തിൽ എത്തി ചേർന്നു. കോളേജ് ലൈഫ് അവസാനിക്കുന്നവരേക്കും അവൾ തന്റെ ഒപ്പം തന്നെ വേണം.
ഉച്ചക്ക് പതിവ് പോലെ പല്ലവി എല്ലാരിൽ നിന്നും മാറി ഒരു ബെഞ്ചിൽ പോയി തനിച്ചിരുന്നു ആഹാരം കഴിക്കാനായി തയ്യാറെടുത്തു.

💬 Comments

View all comments