Chapter Title : എന്റെ മാത്രം 1 [ ne-na ]
കുടുംബം ആയിരുന്നു. തേയില തോട്ടവും ഒരുപാട് ബിസിനസ്സും ഒക്കെ ഉള്ള വലിയൊരു കുടുംബം. അമ്മയ്ക്ക് രണ്ടു സഹോദരന്മാരാണ് ഉണ്ടായിരുന്നത്. കോളേജിൽ പഠിക്കുമ്പോൾ ആണ് അമ്മ അച്ഛനെ പരിചയപ്പെടുന്നത്. ഒരു സാധാ കുടുംബത്തിൽ നിന്നായിരുന്നു അച്ഛൻ. അമ്മയുടെ സുഹൃത്തായിരുന്ന അച്ഛൻ പതുക്കെ ബെസ്ററ് ഫ്രണ്ട് ആയി മാറി പതുക്കെ അവർ പ്രണയത്തിലും ആയി. ആദ്യം അമ്മയുടെ സഹോദരന്മാർ എതിർത്തെങ്കിലും പിന്നീട് അമ്മയുടെ നിർബന്ധത്തിനു വഴങ്ങി കല്യാണത്തിന് സമ്മതിച്ചു. കല്യാണം കഴിഞ്ഞു പതുക്കെ പതുക്കെ ആണ് അമ്മ മനസിലാക്കുന്നത് സ്നേഹം എല്ലാം അച്ഛന്റെ അഭിനയം ആയിരുന്നു അമ്മയുടെ സ്വത്തുക്കൾ മാത്രം ആയിരുന്നു അച്ഛന്റെ ലക്ഷ്യം എന്ന്. പക്ഷെ അമ്മ അതെല്ലാം മനസിലാക്കി വരുമോഴേക്കും ഓരോ പ്രശനങ്ങൾ ഉണ്ടാക്കി അമ്മയുടെ വീതം എല്ലാം അമ്മയുടെ പേരിലേക്ക് എഴുതി വാങ്ങി കുടുംബക്കാരെയെല്ലാം അച്ഛൻ അകറ്റിയിരുന്നു. സ്വത്തുക്കൾ അമ്മയുടെ പേരിൽ ആയപ്പോൾ അമ്മയെ സംശയിച്ചു തുടങ്ങി അമ്മക്ക് വേറെ കാമുകന്മാർ ഉണ്ടെന്ന്. അതും പറഞ്ഞ് അമ്മയെ ദിവസേന ഉപദ്രവിക്കുമായിരുന്നു. ഞാൻ അച്ഛന്റെ മോളല്ല എന്നുവരെ പറഞ്ഞിരുന്നു."
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു സ്വരം ഇടറിയിരുന്നു.
"അമ്മയുടെ പേരിൽ ഉണ്ടായിരുന്ന സ്വത്തുക്കൾ കുറേശെ ആയി അച്ഛൻ വിറ്റ് നശിപ്പിച്ച് തുടങ്ങി. അതിനു വേണ്ടി എന്നെയും അമ്മയെയും അച്ഛനൊരുപാട് ഉപദ്രവികുമായിരുന്നു. സ്നേഹിച്ചു അമ്മയുടെ നിർബന്ധപ്രകാരം കല്യാണം കഴിച്ചതിനാൽ മാമന്മാരെ ഇതൊന്നും അറിയിക്കാതെ അമ്മ എല്ലാം സഹിച്ചു. ഞാനും എല്ലാത്തിനെയും പേടിച്ചു തുടങ്ങി വീട്ടിൽ വന്നാൽ അച്ഛന്റെ ഉപദ്രവം ഭയന്ന് എന്റെ മുറിയിൽ തന്നെ കഴിഞ്ഞു കൂടി. എല്ലാത്തിനോടും പേടി ആയതിനാൽ ആരോടും സംസാരിക്കാതായി. അച്ഛൻ എല്ലാം
💬 Comments
View all comments