Chapter Title : എന്റെ മാത്രം 1 [ ne-na ]
ദിവസങ്ങളിൽ ഞങ്ങൾ ആയിരിക്കും പാചകം, അതൊക്കെ ഒരു രസമാ."
ചെറു ചിരിയോടെ പല്ലവി പറഞ്ഞു.
"എനിക്ക് കസിൻസുമായി ഒത്തുകൂടാനുള്ള സാഹചര്യങ്ങൾ ഇല്ലാത്തോണ്ട് നിന്നെ പോലെ പാചകം പഠിക്കാൻ പറ്റിയില്ല. പക്ഷെ നീ എന്റെ വീട്ടിൽ വരുന്ന ദിവസം ചായ ഇട്ടു തരുന്നത് ഞാൻ ആയിരിക്കും."
നവീൻ മുഖത്ത് ഗൗരവ ഭാവം വരുത്തിക്കൊണ്ട് പറഞ്ഞു.
"നീ അങ്ങനെ ഒരു തീരുമാനം എടുത്ത സ്ഥിതിക്ക് നിന്റെ വീട്ടിലേക്ക് വരുന്നതിനെ കുറിച്ച് ഞാൻ നല്ല പോലൊന്ന് ആലോചിക്കേണ്ടി വരും. ഹെവി റിസ്ക് ആണല്ലോ വന്നാൽ എടുക്കേണ്ടി വരുന്നത്."
ഒരു നിമിഷം ചിന്തിച്ച ശേഷമാണ് അവൻ തന്നെ കളിയാക്കിയതാണെന്ന് പല്ലവിക്ക് മനസിലായത്.
ഒരു ചിണുങ്ങളോടെ അവൾ നവീന്റെ തോളിൽ വേദനിപ്പിക്കാതെ ഇടിച്ചു.
"നിന്നെ ഞാൻ കൊല്ലും കേട്ടോ.."
ഒരു ചിരിയായിരുന്നു നവീന്റെ മറുപടി.
ചിരിയും കഥപറച്ചിലുമൊക്കെയായി അവർ ചോറ് കഴിക്കുന്നത് തുടർന്നു.
ഇതേ സമയം ക്ലാസ്സിൽ ഉണ്ടായിരുന്ന മറ്റുള്ളർ ഇവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാരണം പല്ലവി കളിച്ചും ചിരിച്ചും ഒരാളോട് സംസാരിക്കുന്നത് അവർക്ക് ഒരു പുതു കാഴ്ചയായിരുന്നു.
അന്ന് ബസിൽ ഇരുവരും ഒരുമിച്ചാണ് വീട്ടിലേക്ക് പോയത്.
അന്ന് രാത്രി ചോറ് കഴിച്ചു കഴിഞ്ഞു പഠിച്ചോണ്ടിരിക്കുമ്പോഴും പല്ലവിയുടെ ശ്രദ്ധ ഇടയ്ക്കിടെ ഫോണിലേക്ക് പൊയ്ക്കൊണ്ടിരുന്നു. നവീന്റെ മെസ്സേജ് വരുന്നുണ്ടോ എന്നാണവൾ നോക്കി കൊണ്ടിരുന്നത്.
നവീൻ എല്ലാ ദിവസമൊന്നും അവൾക്ക് മെസ്സേജ് അയക്കാറില്ലായിരുന്നു. പക്ഷെ ഇന്ന് അവന്റെ മെസ്സേജ് വന്നിരുന്നു എങ്കിൽ എന്നവൾ ആഗ്രഹിച്ചു.
ഇത്രേം ദിവസം ഒരു സുഹൃത് എന്ന നിലയിൽ മാത്രം കണ്ടിരുന്ന നവീൻ ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് അവളുടെ മനസിനുള്ളിൽ അതിനും മുകളിൽ ഒരു സ്ഥാനം നേടി എടുത്തിരുന്നു. അത്കൊണ്ട് തന്നെ അമ്മയെ കൂടാതെ തനിക്ക് ഇപ്പോൾ മനസ് തുറന്ന് സംസാരിക്കാൻ മറ്റൊരാൾ കൂടി ഉണ്ട് എന്ന ചിന്ത ആണ് അവന്റെ മെസ്സേജിന് വേണ്ടി കാത്തിരിക്കാൻ അവളെ പ്രേരിപ്പിച്ചത്.
പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിയാതിരുന്ന അവൾ അവസാനം അങ്ങോട്ട് മെസ്സേജ് അയക്കാൻ തന്നെ തീരുമാനിച്ചു.
വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്ത് അവന് ഒരു ഹായ് അയച്ച ശേഷം ശ്രദ്ധിക്കുമ്പോഴാണ് അവന്റെ ലാസ്റ്റ് സീൻ വൈകുന്നേരം 6
💬 Comments
View all comments