0%

Chapter Title : എന്റെ മാത്രം 1 [ ne-na ]

Author : ne-na Read All Parts 2429

മണി ആണെന്ന് കണ്ടത്. ബീച്ചിൽ ഇരിക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അവൻ ഇട്ടിരുന്നത്.
ഇനി അവൻ ബീച്ചിൽ പോയിട്ടുണ്ടാകുമോ? ഏയ് ഈ ഫോട്ടോ ഇന്നലെ അവൻ ഇട്ടേക്കുന്നതല്ലേ.
അവന്റെ റിപ്ലൈ കാണാതെ ഓരോന്ന് ചിന്തിച്ച് നിരാശയോടെ മൊബൈൽ ബെഡിലേക്ക് ഇട്ടപ്പോഴാണ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടത്.
അവൾ പെട്ടെന്ന് തന്നെ മൊബൈൽ എടുത്തു നോക്കി.
നവീന്റെ ഹായ് എന്നുള്ള മെസ്സേജ് കണ്ടു അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞു.
പല്ലവി - എവിടായിരുന്നുടാ നീ?
നവീൻ - തലവേദന ആയിരുന്നു. അതുകൊണ്ട് മൊബൈൽ മാറ്റിവെച്ച് കിടന്നു.
പല്ലവിയുടെ മുഖത്ത് നിരാശ നിറഞ്ഞു.
പല്ലവി - ആണോ.. എന്നാൽ നീ ഉറങ്ങിക്കോ.
നവീൻ - കുഴപ്പമില്ല. നമുക്ക് ഒരു 5 മിനിറ്റ് സംസാരിക്കാം.
പല്ലവി - മ്മ്.. നീ കഴിച്ചായിരുന്നോ?
നവീൻ - ഓഹ്.. നീയോ?
പല്ലവി - ഞാനും കഴിച്ചു.
നവീൻ - കറികൾ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു എന്ന് ആന്റിയോട് പറഞ്ഞേക്കണേ.
അവളുടെ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞു.
പല്ലവി - ഓഹ്.. ഞാൻ ഇന്നുതന്നെ പറഞ്ഞേക്കാം.
നവീൻ - നാളെ കുറച്ച് കൂടുതൽ കറി തരാൻ പറയണേ ആന്റിയോട്.
പല്ലവി - പറഞ്ഞേക്കാം സർ.
നവീൻ ഒരു ചിരിക്കുന്ന ഇമോജി അയച്ചു.
പല്ലവി - പിന്നെന്താടാ?
നവീൻ - നീയും അമ്മയും ഒരുമിച്ചാണോ കിടക്കുന്നെ.
പല്ലവി - അല്ലടാ.. ഞാൻ മുകളിലത്തെ റൂമിലും 'അമ്മ താഴത്തെ റൂമിലും ആണ്. പണ്ടേ ഞാൻ ഒറ്റക്ക് കിടന്ന് ശീലിച്ചു..അതുകൊണ്ട് എനിക്ക് ഇപ്പോഴും ഒറ്റക്ക് കിടക്കാനാണ് ഇഷ്ട്ടം.
നവീൻ - ഓക്കേ.. പിന്നെ നിനക്ക് കോളേജിൽ പഠിക്കാൻ വന്നപ്പോൾ എല്ലാരോടും കൂട്ട് കൂടണം എന്നായിരുന്നു ആഗ്രഹം എന്ന് പറഞ്ഞില്ലായിരുന്നോ.
പല്ലവി - അതെ.
നവീൻ - ആ ആഗ്രഹം ഞാൻ ശരിയാക്കി തരാം.
പല്ലവി - അതെങ്ങനെ?
നവീൻ - നമ്മുടെ ക്ലാസ്സിൽ ഉള്ളവരൊക്കെ നല്ല ഫ്രണ്ട്ലി മൈൻഡ് ഉള്ളവരാണ്. നീ പഠിപ്പി ലുക്കും വച്ച് മിണ്ടാതെ ഇരുന്നത് കൊണ്ടാണ് അവർ മിണ്ടാഞ്ഞത്.
പല്ലവി - മ്മ്..
നവീൻ - നിനക്ക് എല്ലാരോടും

💬 Comments

View all comments