0%

Chapter Title : എന്റെ മാത്രം 1 [ ne-na ]

Author : ne-na Read All Parts 2430

സംസാരിച്ചു തുടങ്ങാൻ ചെറിയൊരു ഭയം മനസിനുള്ളിൽ.. നീ ഒന്ന് മിണ്ടി തുടങ്ങിയാൽ എല്ലാം ഓക്കേ ആകും.
പല്ലവി - മ്മ്
നവീൻ - നാളെ തന്നെ ഞാൻ ഒരു തുടക്കമിടും.. നീയും കൂടെ ശ്രമിച്ചാൽ എല്ലാരും നിന്റെ ഫ്രണ്ട്സ് ആയിക്കൊള്ളും.
പല്ലവി - ഹമ്മ്.. ശരി.
നവീൻ - എന്നാൽ ഓക്കേ.. ഞാൻ ഉറങ്ങട്ടെ,. രാവിലെ ഞാൻ ബസ് സ്റ്റോപ്പിൽ ഉണ്ടാകും.
പല്ലവി - ഓക്കേ ഡാ, ഗുഡ് നൈറ്
നവീൻ - ഗുഡ് നൈറ്.
നവീൻ ഓഫ്ലൈൻ ആയതോടെ പല്ലവി ഫോൺ ബെഡിലേക്ക് ഇട്ട് കമിഴ്ന്ന് കിടന്നു.
. . . . .

ലഞ്ച് ബ്രേക്കിന് ചോറ് പൊതി കൈയിൽ എടുത്ത ശേഷം പല്ലവിയുടെ നോട്ടം ആദ്യം പതിഞ്ഞത് നവീന് നേരെയാണ്.
എന്നാൽ പെട്ടെന്ന് തന്നെ അവളുടെ മുഖത്ത് ഒരു മ്ലാനത പരന്നു. തന്റെ കൂടെ ഇരുന്നു കഴിക്കാൻ വരുമെന്ന് അവൾ കരുതിയിരുന്ന നവീൻ വേറെ ഒരു ഗ്രൂപ്പ് കൂട്ടരോടൊപ്പം പോയി ഇരുന്നിരുന്നു.
വിഷമം കൊണ്ട് തല കുനിച്ച ശേഷം അവൾ വീണ്ടും അവനെ ഒന്ന് നോക്കുമ്പോൾ തന്നെ നോക്കി ഇരിക്കുന്ന നവീനെ ആണ് അവൾ കണ്ടത്.
പരാജയപ്പെട്ട ഒരു പുഞ്ചിരി അവനു നൽകുവാൻ പല്ലവി ശ്രമിച്ചു.
ഒരു പുഞ്ചിരിയോടെ തങ്ങളുടെ ഒപ്പം വന്നിരിക്കാൻ നവീൻ അവളോട് ആഗ്യം കാണിച്ചു. അവൾ ഇല്ലെന്ന രീതിയിൽ തലയാട്ടി.
നവീൻ പെട്ടെന്ന് പൊതിച്ചോറ് അവിടെ വച്ച ശേഷം എഴുന്നേറ്റ് വന്ന് പല്ലവിയുടെ കൈ പിടിച്ച് അവർക്കരികിലേക്ക് നടന്നു. എതിർക്കണമെന്ന് പല്ലവിയുടെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അവൾക്ക് എന്തുകൊണ്ടോ അതിനു കഴിഞ്ഞില്ല.
ഒരു ഡെസ്കിനു ഇരുവശത്തുമായി ബെഞ്ചുകളിൽ ആണ് ആ ഒരു ഗ്രൂപ്പ് ഇരുന്നിരുന്നത്.
നവീൻ ഇരുന്ന ശേഷം അവന്റെ അരികിൽ ബെഞ്ചിന് അറ്റത്തായി അവളെയും പിടിച്ചിരുത്തി.
ആ ഡെസ്കിനു ഇരുവശത്തും ഉണ്ടായിരുന്ന എല്ലാപേരും പല്ലവിയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. പല്ലവിക്കണേൽ ഒരു ജാള്യതയും.
അത് മനസിലാക്കിയിട്ടെന്നവണ്ണം നവീൻ എല്ലാപേരോടും ആയി പറഞ്ഞു.
"പല്ലവി എന്നോട് ഒരു പരാതി പറഞ്ഞു.. നിങ്ങളെല്ലാപേരും കൂട്ടത്തിൽ കൂട്ടാതെ അവളെ ഒറ്റപ്പെടുത്തുന്നു എന്ന്. അത് ഉള്ളതാണോ?"
പല്ലവി

💬 Comments

View all comments