0%

Chapter Title : എന്റെ മാത്രം 1 [ ne-na ]

Author : ne-na Read All Parts 2410

ചുവക്കുന്ന പോലെ വെളുത്തു തുടുത്ത നിറം ആയിരുന്നു അവൾക്ക്. ചെറു കണ്ണുകൾ, കാപ്പിപ്പൊടി കളറിൽ ആരെയും ആകർഷിക്കുന്ന കൃഷ്ണമണികൾ, അൽപ്പം ഉയർന്ന മൂക്കുകൾ,

അതിനു താഴെയായി ചെറിപ്പഴം പോലെ ചുവന്ന ചുണ്ടുകൾ, കട്ടി കുറഞ്ഞ ചെറു കാറ്റിൽ പോലും പാറി പറക്കുന്ന ഇടുപ്പിനു മുകളിൽ വരെ നീളമുള്ള മുടി, 18 വയസ് കഴിഞ്ഞ ഒരു പെൺകുട്ടിക്ക് ആവിശ്യം ഉള്ളത്ര മുഴപ്പിൽ ഉയർന്നു നിൽക്കുന്ന മാറിടങ്ങൾ, അവളുടെ പിന്നഴകും അതുപോലെ തന്നെ ആയിരുന്നു. മൊത്തത്തിൽ പറയുകയാണെങ്കിൽ ഏതൊരു ആൺകുട്ടിയും മോഹിച്ചു പോകുന്ന സൗന്ദര്യം വരിഞ്ഞൊഴുകുന്ന ഒരു പെണ്ണ്.

പക്ഷെ അവളെ മോഹിച്ച് ഒരുപാട് ആൺകുട്ടികൾ നടക്കുന്നുണ്ടെങ്കിലും ഒരാൾക്ക് പോലും പിടികൊടുക്കാതെ ഒരു സൗഹൃദ വലയത്തിലും പെടാതെ തന്റേതായ ഒരു ലോകത്ത് ഒറ്റക്കായിരുന്നു അവൾ.

+1 പഠിക്കുമ്പോൾ ആണ് നവീൻ അവളെ ആദ്യമായി കാണുന്നത്. അവന്റെ തന്നെ ക്ലാസ്സിൽ ആയിരുന്നു അവളും. ക്ലാസ്സിൽ പഠിക്കാൻ ഏറ്റവും മിടുക്കിയായ പെൺകുട്ടി. അതുകൊണ്ടു തന്നെ ടീച്ചേഴ്സിന് എല്ലാം അവളെ അത്രക്ക് കാര്യമായിരുന്നു.

കണ്ടു തുടങ്ങിയ കാലം തൊട്ടേ അവൾ സൗഹൃദപരമായി ആരോടും ഇടപഴകുന്നത് അവൻ കണ്ടിട്ടില്ല, എപ്പോഴും പുസ്തകങ്ങളുടെ ലോകത്ത് ആയിരുന്നു അവൾ. അത് കൊണ്ട് തന്നെ ക്ലാസ്സിൽ മറ്റെല്ലാവരുമായി സൗഹൃദം സ്ഥാപിച്ചപ്പോഴും പല്ലവിയെ അവൻ ഒഴുവാക്കി വിട്ടു. +2 വിൽ സ്കൂൾ ടോപ് ആയിരുന്നു അവൾ. അത് കൊണ്ട് തന്നെ അവൾ എൻട്രൻസിന് പോയി എഞ്ചിനിയറിനോ മെഡിസിനോ പോകുമെന്നാണ് നവീൻ കരുതിയത്.

പഠിക്കാൻ ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്ന നവീൻ കുടുംബക്കാരുടെ നിർബന്ധം കാരണം ആണ് +1 സയൻസ് എടുത്തത് തന്നെ. എങ്ങനെയെങ്കിലും +2പാസ് ആയപ്പോൾ തന്നെ അവൻ ഡിഗ്രി പോയാൽ മതീന്ന് ഉറപ്പിച്ചതാണ്. കൊല്ലത്തു ഡിഗ്രി അഡ്മിഷൻ കിട്ടി ആദ്യ ദിവസം ക്ലാസിനു ചെല്ലുമ്പോൾ അവനെ ഞെട്ടിച്ചുകൊണ്ട് പല്ലവി ക്ലാസ്സിൽ ഇരിക്കുന്നു.

ആരോടും മിണ്ടാത്ത അവളുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് അന്ന് അവൻ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് അവളെ കടന്നു പോയി. അവളും ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ക്ലാസ് തുടങ്ങി 6 മാസം കഴിയുമ്പോഴും മുഖാമുഖം കാണുമ്പോൾ ഉള്ള ഒരു ചിരി മാത്രം ആണ് ഇന്നും അവരുടെ പരിചയം പുതുക്കൽ.

നവീനെ കുറിച്ച് പറയുകയാണെങ്കിൽ അത്യാവിശം വെളുപ്പ് നിറം തന്നെ ആയിരുന്നു അവന്. ആവിശ്യത്തിന് പൊക്കം ഉണ്ട്. ജിമ്മിൽ പോകുന്നില്ലെങ്കിലും ഡെയിലി രാവിലെ നടക്കാൻ പോവുകയും വീട്ടിൽ അത്യാവിശം എക്സസൈസ് ചെയ്യുന്നതിനാലും

💬 Comments

View all comments