0%

Chapter Title : എന്റെ മാത്രം 1 [ ne-na ]

Author : ne-na Read All Parts 5.3K

പഠിക്കുമ്പോൾ ആണ് നവീൻ അവളെ ആദ്യമായി കാണുന്നത്. അവന്റെ തന്നെ ക്ലാസ്സിൽ ആയിരുന്നു അവളും. ക്ലാസ്സിൽ പഠിക്കാൻ ഏറ്റവും മിടുക്കിയായ പെൺകുട്ടി. അതുകൊണ്ടു തന്നെ ടീച്ചേഴ്സിന് എല്ലാം അവളെ അത്രക്ക് കാര്യമായിരുന്നു.

കണ്ടു തുടങ്ങിയ കാലം തൊട്ടേ അവൾ സൗഹൃദപരമായി ആരോടും ഇടപഴകുന്നത് അവൻ കണ്ടിട്ടില്ല, എപ്പോഴും പുസ്തകങ്ങളുടെ ലോകത്ത് ആയിരുന്നു അവൾ. അത് കൊണ്ട് തന്നെ ക്ലാസ്സിൽ മറ്റെല്ലാവരുമായി സൗഹൃദം സ്ഥാപിച്ചപ്പോഴും പല്ലവിയെ അവൻ ഒഴുവാക്കി വിട്ടു. +2 വിൽ സ്കൂൾ ടോപ് ആയിരുന്നു അവൾ. അത് കൊണ്ട് തന്നെ അവൾ എൻട്രൻസിന് പോയി എഞ്ചിനിയറിനോ മെഡിസിനോ പോകുമെന്നാണ് നവീൻ കരുതിയത്.

പഠിക്കാൻ ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്ന നവീൻ കുടുംബക്കാരുടെ നിർബന്ധം കാരണം ആണ് +1 സയൻസ് എടുത്തത് തന്നെ. എങ്ങനെയെങ്കിലും +2പാസ് ആയപ്പോൾ തന്നെ അവൻ ഡിഗ്രി പോയാൽ മതീന്ന് ഉറപ്പിച്ചതാണ്. കൊല്ലത്തു ഡിഗ്രി അഡ്മിഷൻ കിട്ടി ആദ്യ ദിവസം ക്ലാസിനു ചെല്ലുമ്പോൾ അവനെ ഞെട്ടിച്ചുകൊണ്ട് പല്ലവി ക്ലാസ്സിൽ ഇരിക്കുന്നു.

ആരോടും മിണ്ടാത്ത അവളുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് അന്ന് അവൻ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് അവളെ കടന്നു പോയി. അവളും ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ക്ലാസ് തുടങ്ങി 6 മാസം കഴിയുമ്പോഴും മുഖാമുഖം കാണുമ്പോൾ ഉള്ള ഒരു ചിരി മാത്രം ആണ് ഇന്നും അവരുടെ പരിചയം പുതുക്കൽ.

നവീനെ കുറിച്ച് പറയുകയാണെങ്കിൽ അത്യാവിശം വെളുപ്പ് നിറം തന്നെ ആയിരുന്നു അവന്. ആവിശ്യത്തിന് പൊക്കം ഉണ്ട്. ജിമ്മിൽ പോകുന്നില്ലെങ്കിലും ഡെയിലി രാവിലെ നടക്കാൻ പോവുകയും വീട്ടിൽ അത്യാവിശം എക്സസൈസ് ചെയ്യുന്നതിനാലും

💬 Comments

View all comments