Chapter Title : എന്റെ മാത്രം 1 [ ne-na ]
ടീച്ചർ എല്ലാരുടെയും ബുക്ക് കളക്ട ചെയ്തു കൊണ്ട് കൊടുക്കാൻ പറഞ്ഞിരുന്നു.. ബുക്ക് കൊടുത്തു ടീച്ചറോട് സംസാരിച്ചു വന്നപ്പോൾ ലേറ്റ് ആയി."
ഒന്ന് മൂളിയ ശേഷം അവൻ പറഞ്ഞു.
"വാ.. പോകാം."
അവൾ എതിർത്ത് ഒന്നും പറയാതെ അവന്റെ കൂടെ നടന്നു.
നടക്കുന്നതിടയിൽ അവൻ ചോദിച്ചു.
"മൂന്നു വർഷമായി നമ്മൾ കാണുന്നതല്ലേ. എന്റെ പേരെങ്കിലും നിനക്ക് അറിയാമോ?"
അവൻ തന്നെ ഒന്ന് ആക്കി ചോദിച്ചതാണെന്നു അവൾക്ക് മനസിലായെങ്കിലും അവൾ പറഞ്ഞു.
"നവീൻ എന്നല്ലേ?"
ഒരു ചിരിയോടെ അവൻ പറഞ്ഞു.
"ഭാഗ്യം, അതെങ്കിലും അറിയാല്ലോ."
അത് കേട്ടപ്പോൾ അവളുടെ മുഖം താഴേക്ക് താന്നു.
തന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചു എന്ന് മനസിലായ നവീൻ പെട്ടെന്ന് പറഞ്ഞു.
"ഡോ, ഞാൻ ചുമ്മാ പറഞ്ഞതാ.. താൻ ഇങ്ങനെ വിഷമിക്കാതെ."
അത് കേട്ടിട്ടും അവളുടെ മുഖത്ത് തെളിച്ചം ഒന്നും ഉണ്ടായില്ല.
"ഞാൻ ഇങ്ങനെ ആണ്.. ഒരുപാട് സംസാരിക്കും, അതിനിടയിൽ കൂട്ടുകാരെ കളിയാക്കും, അവർ തിരിച്ചും കളിയാക്കും. താൻ ഇങ്ങനെ ആരോടും സംസാരിക്കാതെ നടക്കുന്നത് കൊണ്ടാണ് ഇതിനൊക്കെ ഫീൽ അടിക്കുന്നെ."
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.
അപ്പോഴേക്കും അവർ ഗേറ്റിനു അടുത്ത് എത്തിയിരുന്നു. അവളോടൊപ്പം നവീൻ സംസാരിച്ചു കൊണ്ട് വരുന്ന കാഴ്ച ആരോമലിൽ ഒരു നീരസം ഉളവാക്കിയിരുന്നു. എങ്കിലും നവീന് കോളേജിലെ സീനിയോഴ്സുമായി ഉള്ള അടുപ്പം അറിയാവുന്നതിനാൽ അവർ അടുത്തെത്തിയത് ആരോമൽ നവീനെ നോക്കി ചിരിച്ചു.
നവീൻ ഒരു ചെറു ചെറു ചിരിയോടെ ചോദിച്ചു.
"അഖിലേട്ടനെ ഇന്ന് കണ്ടില്ലല്ലോ. വന്നില്ലേ?"
ആരോമലിന്റെ ചേട്ടൻ ആണ് അഖിൽ. നവീനുമായി നല്ല അടുപ്പത്തിൽ ആണ് പുള്ളിക്കാരൻ.
"ഇല്ലടാ.. എന്തോ കാര്യമായി ട്രിവാൻഡ്രം വരെ പോകണം എന്ന് പറഞ്ഞിരുന്നു."
അത് പറയുമ്പോൾ ആരോമലിന്റെ നോട്ടം പല്ലവിയിലേക്ക് പാളി വീണിരുന്നു. പല്ലവി ആണേൽ തല താഴ്ത്തി നിൽക്കുന്നു. ഇത് കണ്ട നവീൻ പറഞ്ഞു.
"ഇത് പല്ലവി.."
"എനിക്കറിയാം.. "
"എന്റെ കൂട്ടുകാരി ആണ്.. കൂട്ടുകാരി എന്ന് പറയുമ്പോൾ എന്റെ വീടിനടുത്തു തന്നാ ഇവളുടെ വീട്.. ഇവളെ ഇങ്ങനെ കോളേജിൽ ഓരോരുത്തർ ശല്യം ചെയ്യുന്നു എന്ന് പരാതിയും പറഞ്ഞു വരുകയായിരുന്നു എന്നോട്."
ആരോമൽ ഒന്ന് മൂളുക മാത്രം ചെയ്തു.
"ഇനി ആരേലും ശല്യപെടുത്തുവാനാണേൽ അപ്പോൾ ഞാൻ നോക്കിക്കൊള്ളാന്ന് പറഞ്ഞു."
ആരോമൽ ഒന്നും മിണ്ടിയില്ല.. പല്ലവി ആണേൽ ഇതൊക്കെ കേട്ട് കണ്ണും മിഴിച്ച് നിൽക്കെയാണ്.
"അപ്പോൾ ശരി, ഞങ്ങൾ പോട്ടെ."
നവീൻ മുന്നോട്ട് നടന്നു. കൂടെ പല്ലവിയും.
💬 Comments
View all comments