Chapter Title : എന്റെ മാത്രം 1 [ ne-na ]
കുറച്ച് മുന്നോട്ട് നടന്നപ്പോൾ പല്ലവി പറഞ്ഞു.
"താങ്ക്സ്.."
അത് കേട്ട നവീൻ ഒരു ചിരിയോടെ പറഞ്ഞു.
"ഓഹ്, വരവ് വച്ചിരിക്കുന്നു."
ഇത്രേം നേരത്തിനിടയിൽ അവളുടെ മുഖത്തും ഒരു ചിരി പടർന്നു.
അവർ ബസ് സ്റ്റാൻഡിൽ എത്തിയതും പാരിപ്പള്ളിലേക്ക് ഉള്ള ബസ് വന്നതും ഒരുമിച്ചായിരുന്നു.
ബസിൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. ഒരു സീറ്റ് മാത്രമാണ് ഒഴുവു ഉണ്ടായിരുന്നത്. പല്ലവി ആ സീറ്റിലേക്ക് ഇരുന്നു.
നവീൻ ഇരിക്കാൻ മടിച്ച് ആ സീറ്റിനു അരികിലായി നിന്നു. ക്ലാസ്സിലെ വേറെ ഏതെങ്കിലും പെൺകുട്ടി ആയിരുന്നേൽ അവൻ ഒരു മടിയും കൂടാതെ അടുത്ത് കയറി ഇരുന്നേനെ.
അവൻ അരികിൽ തന്നെ നിൽക്കുന്നത് കണ്ട് പല്ലവി കണ്ണ് കൊണ്ട് അടുത്തിരിക്കാൻ ആഗ്യം കാണിച്ചു. അവളുടെ സമ്മതം കിട്ടിയപ്പോൾ അവൻ മടി കൂടാതെ അവളുടെ അരികിലേക്ക് ഇരുന്നു.
അവൻ തന്നെ സംസാരത്തിനു തുടക്കം ഇട്ടു.
"എന്റെ വീട് എവിടെ ആണെന്ന് അറിയാമോ?"
"പാരിപ്പള്ളി എവിടെയോ ആണെന്ന് അറിയാം, ചില ദിവസങ്ങളിൽ ഞാൻ ഇറങ്ങുന്ന ബസ്റ്റോപ്പിൽ ഇറങ്ങുന്നത് കാണാറുണ്ട്."
"ഞാൻ ഇപ്പോൾ താമസിക്കുന്നത് പാരിപ്പള്ളി തന്നെയാണ്, നിന്റെ വീട്ടിനു 1 km ദൂരം കാണുമായിരിക്കും എന്റെ വീട്ടിലേക്ക്.. പക്ഷെ ശരിക്കും എന്റെ സ്ഥലം പാലക്കാട് ആണ്."
അവൾ അതിശയത്തോടെ ചോദിച്ചു.
"അപ്പോൾ ഇവിടെ എങ്ങനെ?"
"അച്ഛൻ ഗവണ്മെന്റ് ജോലിക്കാരൻ ആണ്. സ്ഥലം മാറ്റം കിട്ടി ഇങ്ങോട്ട് വന്നതാണ്."
പതുക്കെ പതുക്കെ അവർക്ക് ഇടയിൽ ഉണ്ടായിരുന്ന മഞ്ഞ് ഉരുകി അവൾ അവനോടു നന്നായി സംസാരിക്കാൻ തുടങ്ങി. പക്ഷെ വീട്ടുകാരെ കുറിച്ച് ഒന്നും പറയാതെ അവൾ ഒഴിഞ്ഞു മാറുന്നതായി അവന് തോന്നി. അതുകൊണ്ടു തന്നെ അവൻ അതെ കുറിച്ച് ചോദിക്കാനും നിന്നില്ല.
പാരിപ്പള്ളിയിൽ ബസ് ഇറങ്ങിയ അവർ ഒരു സൗഹൃദ ബന്ധത്തിന് തുടക്കം കുറിച്ച് അവരവരുടെ വീട്ടിലേക്ക് പോയി.
പിന്നീടുള്ള ദിവസങ്ങളിൽ പല്ലവി ക്ലാസ്സിൽ വച്ച് നവീനെ കാണുമ്പോൾ ചിരിക്കാനും ചെറിയ രീതിയിൽ സംസാരിക്കാനും ഒക്കെ തുടങ്ങി.. ചില ദിവസങ്ങളിൽ ബസിൽ ഒരുമിച്ചാണ് യാത്ര എങ്കിൽ അവൾ നവീന്റെ അടുത്ത് തന്നെ ഇരിക്കാൻ ശ്രമിച്ചു. ആ യാത്രകളിൽ അവൾ അവനോടു നന്നായി തന്നെ സംസാരിക്കുന്നുണ്ടായിരുന്നു. ആ സംസാരങ്ങളിൽ നിന്നും അവൾ താനുമായി നല്ലൊരു സൗഹൃദ ബന്ധം ആഗ്രഹിക്കുന്നുണ്ടെന്നും പക്ഷെ മനസ് തുറന്ന് ആ ഒരു ആഗ്രഹം തന്നോട് തുറന്നു പറയാൻ അവൾക്ക് കഴിയുന്നില്ലെന്നും നവീൻ മനസിലാക്കി.
അന്ന് ഒരു ദിവസം വൈകുന്നേരം നവീൻ വീട്ടിലേക്കുള്ള സാധനങ്ങൾ
💬 Comments
View all comments