Chapter Title : എന്റെ മാത്രം 1 [ ne-na ]
പക്ഷെ നീ പറഞ്ഞ ആ ഭയം മാത്രം ആയിരുന്നു എന്നെ അലട്ടിയിരുന്നെ. ഇപ്പോൾ എനിക്ക് ആ ഭയം ഇല്ല. നീ ഇപ്പോൾ തന്ന ഈ പ്രോമിസ് മാത്രം മതി എന്റെ ഉള്ളിലെ ഭയം ഇല്ലാതാക്കാൻ."
ഒരു ചിരിയോടെ നവീൻ ചോദിച്ചു.
"ഓക്കേ. എന്നാൽ നമുക്ക് കഴിച്ചാലോ?"
പല്ലവിയും ചിരി നിറഞ്ഞ മുഖത്തോടെ അവന്റെ കൈ വെള്ളയിൽ നിന്നും കരം പിൻവലിച്ച് പൊതി തുറന്നു. നവീനും പൊതി തുറന്നു. രണ്ടു പേരും കഴിച്ചു തുടങ്ങി.
പല്ലവിയുടെ പൊതിയിൽ ചോറിനൊപ്പം മാങ്ങ അച്ചാറും, മീൻകറിയും, മീൻ പൊരിച്ചതും, പാവയ്ക്ക തോരനും ആയിരുന്നു ഉണ്ടായിരുന്നത്.
നവീൻ അവളോട് ചോദിക്കാതെ തന്നെ അവളുടെ പൊതിയിൽ നിന്നും കുറച്ചു തോരനും അച്ചാറും മീൻകറിയും എടുത്തു.
പല്ലവി തല ചരിച്ച് അവനെ നോക്കിയപ്പോൾ നവീൻ പറഞ്ഞു.
"നിനക്ക് ഈ വക എക്സ്പിരിൻസ് ഇല്ലാത്തോണ്ട് തരുന്ന ഉപദേശം ആണ്. കൂട്ടുകാർ ഒരുമിച്ച് ഇരുന്നു കഴിക്കുമ്പോൾ ഇഷ്ടമുള്ളതൊക്കെ കുറേശെ കൈ ഇട്ട് എടുത്തോളണം. ചോദിക്കയും പറയുകയും ഒന്നും ചെയ്യരുത്."
ചിരിയോടു കൂടി അവൾ പറഞ്ഞു.
"ശരി സർ.."
പറയുക മാത്രം അല്ല, അവന്റെയിൽ നിന്നും അവൾക്ക് ആവിശ്യം ഉള്ളത് കൈ ഇട്ട് എടുക്കുകയും ചെയ്തു.
അവളിൽ നിന്നും എടുത്തതൊക്കെ രുചിച്ച് നോക്കിയ ശേഷം അവൻ പറഞ്ഞു.
"എല്ലാത്തിനും നല്ല ടേസ്റ്റ് ഉണ്ടല്ലോടി."
അത് അവൻ ചുമ്മാ പറഞ്ഞത് അല്ലായിരുന്നു എന്നത് അവന്റെ മുഖത്തു നിറഞ്ഞു നിന്നിരുന്നു.
ചിരിയോടെ അവൾ പറഞ്ഞു.
"അമ്മയുടെ കുക്കിംഗ് ആണ്. അമ്മ എന്ത് ഉണ്ടാക്കിയാലും നല്ല ടേസ്റ്റ് ആണ്."
"അമ്മയുടെ കൈപ്പുണ്യം കുറച്ചെങ്കിലും നിനക്കും
💬 Comments
View all comments