Chapter Title : എന്റെ മാത്രം 1 [ ne-na ]
നിന്നും കയറിയ അവരുടെ കോളേജിൽ പഠിക്കുന്ന രണ്ടു പെൺപിള്ളേർ പല്ലവിയുടെ അടുത്ത് വന്ന് നിന്ന് അവളോട് എന്തൊക്കെയോ സംസാരിച്ചു. പല്ലവിയും അവരോടു എന്തൊക്കെയോ പറഞ്ഞു ചിരിച്ചു. തിരക്ക് കൂടിയപ്പോൾ അവർ രണ്ടുപേരും മുന്നോട്ട് നീങ്ങി നിന്നു.
"കൂട്ടുകാരുടെ എണ്ണം അങ്ങ് കൂടിവരുകയാണല്ലോ.."
അതിനു മറുപടിയായി പല്ലവി പുഞ്ചിരിച്ചു.
തമാശയായി അവൻ വീണ്ടും ചോദിച്ചു.
"ഒരുപാട് കൂട്ടുകാരൊക്കെ ആകുമ്പോൾ എന്നെ മറക്കുമോ നീ?"
ഒരു നിമിഷം പല്ലവി അവന്റെ മുഖത്തേക്ക് ഒന്ന് തുറിച്ചു നോക്കി. ശേഷം കൈയിൽ ഇരുന്ന മൊബൈൽ മടിയിലേക്ക് വച്ച ശേഷം അവന്റെ വലതു കരം ഇരു കൈകൾക്കുള്ളിലേക്കും അമർത്തികൊണ്ടു അവൾ പറഞ്ഞു.
"ആരൊക്കെ എന്റെ ലൈഫിൽ വന്നാലും നീ കഴിഞ്ഞേ എനിക്ക് മറ്റാരും ഉള്ളു."
അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്ന ആത്മാർത്ഥത നവീന് ശരിക്കും ഫീൽ ചെയ്യുന്നുണ്ടായിരുന്നു.
"ഡി, നീ ഇങ്ങനെ സീരിയസ് ആകാതെ. ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ."
അവൾ ഒന്നും മിണ്ടാതെ അവന്റെ തോളിലേക്ക് തലചായ്ച്ചു ഇരുന്നു.
അവളുടെ ആ പ്രവർത്തി നവീനെ ഒന്ന് ഞെട്ടിക്കാതിരുന്നില്ല. ഇത്രയും നാളും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ടെങ്കിലും അവൾ ഇങ്ങനെ തോളിൽ തല ചായ്ച്ചു ഇരുന്നിട്ടില്ല. കൂടെ യാത്ര ചെയ്യുന്നവർ അവരെ ശ്രദ്ധിക്കും എന്ന കാര്യം അവളെ അലട്ടിയതും ഇല്ല.
അവൾ അങ്ങനെ തോളിൽ തലചായ്ച്ചു ഇരിക്കുമ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി അവന്റെ ഉള്ളിൽ കൂടി കടന്നു പോകുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തത്. നവീൻ പതുക്കെ അവളുടെ മടിയിൽ നിന്നും മൊബൈൽ കൈയിൽ എടുത്തു. എന്നിട്ട് പറഞ്ഞു.
"നിന്നെ കോളേജിലെ കുറെ വാട്സ്ആപ് ഗ്രൂപുകളിൽ ആഡ് ചെയ്തേക്കുന്ന കണ്ടല്ലോ."
അവളെന്റെ തോളിൽ നിന്നും തല ഉയർത്താതെ തന്നെ അവൾ പറഞ്ഞു.
"ഓഹ്.. നീ പണ്ടേ ആ ഗ്രൂപുകളിൽ ഒക്കെ ഉണ്ടല്ലോ."
ഒന്ന് പുഞ്ചിരിച്ചു ശേഷം അവൻ പറഞ്ഞു.
"ഈ ഗ്രൂപുകളിൽ ഉള്ള എല്ലാരും അത്ര ശരിയായിരിക്കണം എന്നൊന്നും ഇല്ല. പേർസണൽ മെസ്സേജ് വരുമ്പോൾ ശ്രദ്ധിച്ചു റിപ്ലൈ കൊടുക്കണം. കോഴികൾ ഒരുപാട് ഉണ്ടാകും."
"ഞാൻ നേരിട്ട് പരിചയം ഉള്ളവരോട് മാത്രം ആണ് ചാറ്റ്
💬 Comments
View all comments