Chapter Title : എന്റെ മാത്രം 1 [ ne-na ]
ചെയ്യാറുള്ളത്. അവർ ഇനി എന്ത് ഉദ്ദേശത്തിൽ ആണ് ചാറ്റ് ചെയ്യുന്നതെന്ന് എനിക്കറിയില്ല."
പല്ലവി അവന്റെ കൈ വിരൽ പിടിച്ച് മൊബൈൽ സ്ക്രീനിൽ കുറച്ച് അക്കങ്ങളിൽ ടച്ച് ചെയ്യിച്ചു. അപ്പോൾ മൊബൈലിലെ ലോക്ക് ഓപ്പൺ ആയി.
"ഇതാണ് എന്റെ പാസ്സ്വേർഡ്.. നീ ടൈം കിട്ടുമ്പോഴൊക്കെ എടുത്തു വച്ച് ചാറ്റോക്കെ വായിച്ചു നോക്കിട്ട് എന്തെങ്കിലും കുഴപ്പം ഉണ്ടേൽ പറഞ്ഞാൽ മതി.
നവീൻ അതിശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.
അവന്റെ നോട്ടം കണ്ട പല്ലവി ചോദിച്ചു.
"എന്താടാ?"
"ഞാൻ നിന്റെ ഫോൺ പരിശോധിക്കുന്നതിൽ നിനക്ക് ഒരു കുഴപ്പവും ഇല്ലേ?"
ഒരു ചിരിയോടെ ആയിരുന്നു അവളുടെ മറുപടി.
"നിന്നോട് ഷെയർ പറ്റാതായി എനിക്ക് ഒന്നും തന്നെ ഇല്ല."
"അത്രക്ക് വിശ്വാസം ആണോ എന്നെ?"
"എന്റെ അമ്മ കഴിഞ്ഞാൽ പിന്നെ ഞാൻ എന്റെ ജീവിതത്തിൽ വിശ്വസിച്ചിട്ടുള്ളത് നിന്നെ മാത്രം ആണ്."
അവളുടെ ആ മറുപടി നവീന്റെ മനസ്സിൽ ശരിക്കും കൊണ്ടു.
അന്നത്തെ പകലും കടന്നു പോയി.
രാത്രി ചോറ് കഴിച്ച് റൂമിലെത്തിയ പല്ലവി ആദ്യം തന്നെ ബെഡിൽ കിടന്ന മൊബൈൽ എടുത്തു നോക്കി.
നവീൻ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തോ എന്നാണ് അവൾ നോക്കിയത്.
ക്ലാസ് ഗ്രൂപ്പിൽ എന്തൊക്കെയോ മെസ്സേജുകൾ വന്നിട്ടുണ്ട്. പിന്നെ ക്ലാസിലെ രണ്ടു മൂന്നു കൂട്ടുകാരികളും മെസ്സേജ് അയച്ചിട്ടുണ്ട്. ഫ്രണ്ട്സുമായി കുറച്ചു നേരം ചാറ്റ് ചെയ്തിരിക്കുക ഇപ്പോൾ പല്ലവിയ്ക്ക് പതിവാണ്. പക്ഷെ ഇപ്പോൾ അവർക്കൊന്നും റിപ്ലൈ കൊടുക്കുവാൻ അവൾക്ക് തോന്നിയില്ല. നവീന്റെ മെസ്സേജ് ഒന്നും കാണാത്തതിനെ നിരാശയിൽ ആയിരുന്നു അവളുടെ മനസ്സപ്പോൾ. എന്നും രാത്രി അവനുമായി ചാറ്റ് ചെയ്യുകയോ ഫോൺ വിളിച്ചു സംസാരിക്കുകയോ പതിവാണ് ഇപ്പോൾ. എന്തെങ്കിലും കാരണത്താൽ അതിനു കഴിഞ്ഞില്ലേൽ അന്ന് രാത്രി മൊത്തം അവൾ മൂഡോഫ് ആയിരിക്കും.
തന്റെ ലോകം നവീനെ ചുറ്റിപ്പറ്റി ആണ് ഇപ്പോൾ എന്ന് ഇടയ്ക്കിടയ്ക്ക് അവൾക്ക് തന്നെ തോന്നാറുണ്ട്. എന്നാൽ അവൾ അതിൽ സന്തുഷ്ടയും ആയിരുന്നു. കാരണം ജീവിതത്തിൽ അവൾ ആനന്ദം കണ്ടെത്തി തുടങ്ങിയതും സ്വപ്നം കണ്ടിരുന്ന ഒരു കല്ലജ് ലൈഫ് കിട്ടിയതും നവീന്റെ കടന്നു വരവോടു കൂടിയാണ്.
പല്ലവി ഒരിക്കൽ കൂടെ നവീന്റെ വാട്ട്സ്ആപ്പ്
💬 Comments
View all comments