0%

Chapter Title : എന്റെ മാത്രം 1 [ ne-na ]

Author : ne-na Read All Parts 5.3K

പരാജയപ്പെട്ട ഒരു പുഞ്ചിരി അവനു നൽകുവാൻ പല്ലവി ശ്രമിച്ചു.
ഒരു പുഞ്ചിരിയോടെ തങ്ങളുടെ ഒപ്പം വന്നിരിക്കാൻ നവീൻ അവളോട് ആഗ്യം കാണിച്ചു. അവൾ ഇല്ലെന്ന രീതിയിൽ തലയാട്ടി.
നവീൻ പെട്ടെന്ന് പൊതിച്ചോറ് അവിടെ വച്ച ശേഷം എഴുന്നേറ്റ് വന്ന് പല്ലവിയുടെ കൈ പിടിച്ച് അവർക്കരികിലേക്ക് നടന്നു. എതിർക്കണമെന്ന് പല്ലവിയുടെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അവൾക്ക് എന്തുകൊണ്ടോ അതിനു കഴിഞ്ഞില്ല.
ഒരു ഡെസ്കിനു ഇരുവശത്തുമായി ബെഞ്ചുകളിൽ ആണ് ആ ഒരു ഗ്രൂപ്പ് ഇരുന്നിരുന്നത്.
നവീൻ ഇരുന്ന ശേഷം അവന്റെ അരികിൽ ബെഞ്ചിന് അറ്റത്തായി അവളെയും പിടിച്ചിരുത്തി.
ആ ഡെസ്കിനു ഇരുവശത്തും ഉണ്ടായിരുന്ന എല്ലാപേരും പല്ലവിയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. പല്ലവിക്കണേൽ ഒരു ജാള്യതയും.
അത് മനസിലാക്കിയിട്ടെന്നവണ്ണം നവീൻ എല്ലാപേരോടും ആയി പറഞ്ഞു.
"പല്ലവി എന്നോട് ഒരു പരാതി പറഞ്ഞു.. നിങ്ങളെല്ലാപേരും കൂട്ടത്തിൽ കൂട്ടാതെ അവളെ ഒറ്റപ്പെടുത്തുന്നു എന്ന്. അത് ഉള്ളതാണോ?"
പല്ലവി പെട്ടെന്ന് ഞെട്ടി നവീന്റെ മുഖത്തേക്ക് നോക്കി.
ഒരു നിമിഷം അവിടെ നിശബ്ദത നിറഞ്ഞു, പിന്നെ അശ്വതി നിശ്ശബ്ദതക്ക് വിരാമം ഇട്ട് കൊണ്ട് പറഞ്ഞു.
"ഞങ്ങൾ ആണോ അവളോട് മിണ്ടാത്തത്. ആരോടും മിണ്ടാതെ ഇവളല്ലേ ഒറ്റക്ക് എപ്പോഴും മാറി ഇരുന്നിരുന്നത്."
അത് ശരിയാണെന്ന രീതിയിൽ ബാക്കി ഉള്ളവരും തലയാട്ടി.
പല്ലവി മുഖം താഴ്ത്തി ഇരുന്നു.
നവീൻ പെട്ടെന്ന് പറഞ്ഞു.
"+2 ഞങ്ങൾ ഒരുമിച്ച് പഠിക്കുന്ന സമയം തൊട്ടേ ഇവൾ അങ്ങനെ ആയിരുന്നു. എന്നിട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഞാനും പല്ലവിയും കൂട്ടാകുന്നത് തന്നെ. അപ്പോഴാണ് ഇവൾ പറയുന്നത് നിങ്ങൾ എല്ലാരോടും നല്ല കൂട്ടാകണമെന്നൊക്കെ ഇവൾക്ക് മനസുകൊണ്ട് ആഗ്രഹം ഉണ്ട്

💬 Comments

View all comments