0%

Chapter Title : എന്റെ മാത്രം 1 [ ne-na ]

Author : ne-na Read All Parts 2438

അതിന്റെ ഒരു എസൈഡ്മെന്റ് ."
കസേരയിലേക്ക് ഇരിക്കുന്നതിനിടെ സുലജ ചെറിയ ഒരു ജിജ്ഞാസ നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.
"സത്യം പറ.. നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആണോ?"
ഒരു പൊട്ടിച്ചിരിയായിരുന്നു പല്ലവിയുടെ മറുപടി.
അവൾ അമ്മയുടെ അടുത്തുചെന്ന് കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
"ആ ഒരു കാര്യത്തിൽ മാത്രം അമ്മ പേടിക്കേണ്ട. അവൻ എനിക്ക് ആദ്യം തന്ന പ്രോമിസ് തന്നെ എന്നെ പ്രൊപ്പോസ് ചെയ്യില്ല എന്നാണ്."
ചെറു ചിരിയോടെ സുലജ പറഞ്ഞു.
"എന്തായാലും അവൻ വന്നതിനു ശേഷം നിനക്ക് നല്ല മാറ്റം ഉണ്ട്. നിന്നെ ഇത്ര ഹാപ്പി ആയി ഞാൻ കണ്ടിട്ടേ ഇല്ല."
"അവൻ എന്റെ ബെസ്റ് ഫ്രണ്ട് ആണ് അമ്മ. വേറെ ഒന്നും അമ്മ ഇപ്പോൾ ആലോചിച്ച് കൂട്ടണ്ട."
ചെറു ചിരിയോടെ സുലജ പല്ലവിയുടെ തലയിൽ തലോടി.
അപ്പോഴാണ് മുറ്റത്ത് ഒരു ബൈക്ക് വന്ന ശബ്ദം അവൾ കേട്ടത്. പെട്ടെന്ന് തന്നെ അവൾ വെളിയിലേക്ക് നടന്നു. പിറകെ സുലജയും.
വെളിയിലേക്ക് ചെന്ന അവൾ കണ്ടത് ഒരു ബൈക്കിൽ നിന്നും ഇറങ്ങുന്ന നവീനെ ആണ്.
"ഇതാരുടെ ബൈക്ക് ആണെടാ?"
ചോദ്യം കേട്ട് നേരെ നോക്കിയാ നവീൻ കണ്ടത് പടികളിൽ തന്നെയും നോക്കി നിൽക്കുന്ന പല്ലവിയെ ആണ്. ഒരു കടും പച്ച കളർ ടോപ്പും ചന്ദന കളർ ലോങ്ങ് പാവാടയും ആണ് അവളുടെ വേഷം. മുടി പിരിത്തു ഇട്ടേക്കുന്നു. കാണാൻ തന്നെ പ്രത്യേക ഒരു അശ്വര്യം.
അവളുടെ പിന്നിൽ നടന്ന് വരുന്ന അമ്മയെ കണ്ട് അവൻ പെട്ടെന്ന് പറഞ്ഞു.
"അച്ഛന്റെ ബൈക്ക് ആണ്. ഇന്ന് ഓഫീസിൽ പോയില്ല അച്ഛൻ."
അവൻ അവളുടെ അടുത്തേക്ക് നടന്നു.
"രാവിലെ തൊട്ട് ഇവൾ മുറ്റത്തും അകത്തും ആയി ചാടി ചാടി നിൽക്കായ മോൻ വരുന്നതും നോക്കി."
സുലജ പറഞ്ഞത് കേട്ട് അവൻ ചെറു ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി.
പല്ലവി ചുണ്ടിൽ ഒരു പുഛ ഭാവം വരുത്തി അമ്മയുടെ മുഖത്ത് നോക്കിയാ ശേഷം അവന്റെ കൈയും പിടിച്ച് അകത്തേക്ക് നടന്നു.
"നിങ്ങൾ ഇവിടെ സംസാരിച്ച് ഇരിക്ക്, ഞാൻ ചായ എടുത്തിട്ട് വരാം."
നവീനെ കസേരയിൽ ഇരുത്തി

💬 Comments

View all comments