Chapter Title : എന്റെ മാത്രം 1 [ ne-na ]
പല്ലവി അടുക്കളയിലേക്ക് പോയി.
അവൻ അവിടെ ഇരുന്നു ഹാൾ മൊത്തം വീക്ഷിച്ചു. എല്ലാം നല്ല അടുക്കും ചിട്ടയോടെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
സുലജ അവിടെ വന്നിരുന്നു അവനോടു ഓരോ വിശേഷങ്ങൾ തിരക്കി. അവനും നല്ല സംസാരിക്കാൻ താല്പര്യം ഉള്ള ഒരാളായതിനാൽ അമ്മയോട് പെട്ടെന്ന് തന്നെ മടുപ്പ് ഒന്നും ഇല്ലാതെ സംസാരിച്ചു തുടങ്ങി.
അപ്പോഴേക്കും പല്ലവി ചായയുമായി അവിടേക്ക് വന്നു.
അവളുടെന്നു ചായ വാങ്ങി ഒരു കവിൾ കുടിച്ച ശേഷം അവൻ ചോദിച്ചു.
"നീ ഇട്ട ചായ ആണല്ലേ?"
"അതെ, എന്തെ?"
"കുടിച്ചപ്പോൾ തന്നെ മനസിലായി."
അത് കേട്ടതും സുലജ പൊട്ടി ചിരിച്ചു.
പല്ലവി മുഖത്ത് കൃത്രിമമായി ദേഷ്യം വരുത്തിക്കൊണ്ട് പറഞ്ഞു.
"നീ ഇവിടെ വരുമ്പോൾ ചായ ഇട്ട് തരുമെന്ന് ഞാൻ മുൻപേ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് കൊല്ലമെങ്കിലും കൊള്ളില്ലെങ്കിലും നീ ഇത് മൊത്തം കുടിക്കും."
"കുടിച്ചല്ലേ പറ്റു. അല്ലാതെ ഇപ്പോൾ എന്ത് ചെയ്യാനാ."
ഇതൊക്കെ കണ്ട് കൊണ്ടിരുന്ന സുലജ പറഞ്ഞു.
"എന്തായാലും മോന് വേണ്ടി ചായ ഇടനെങ്കിലും എന്റെ മോള് അടുക്കളയിൽ കയറി. അതിൽ എനിക്ക് സന്തോഷം ഉണ്ട്."
പല്ലവി പുച്ഛത്തോടെ പറഞ്ഞു.
"ഒരു അവസരം കിട്ടി എന്നും പറഞ്ഞു കൂടുതൽ അങ്ങ് ആക്കല്ലേ."
അവർ പിന്നും കുറച്ചു തമാശകളൊക്കെ പറഞ്ഞു അവിടെ ഇരുന്നു. സുലജയ്ക്കും നവീനെ പെട്ടെന്ന് തന്നെ ഇഷ്ട്ടപെട്ടു.
പല്ലവി അവന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
"നിനക്ക് എന്റെ റൂം കാണണ്ടേ. വാ.."
സുലജയും പറഞ്ഞു.
"എന്നാൽ നിങ്ങൾ അങ്ങോട്ട് ചെല്ല്, എനിക്ക് അടുക്കളയിൽ കുറച്ച് പണി ബാക്കി ഉണ്ട്."
നവീൻ പല്ലവിക്കൊപ്പം പടികൾ കയറി അവളുടെ റൂമിലേക്ക് നടന്നു.
പടികൾ കയറി ചെന്നതും രണ്ടു ഡോറുകൾ കണ്ടു. അതിൽ ഒരു ഡോർ തുറന്നു കൊണ്ട് പല്ലവി പറഞ്ഞു.
"ഇതാണ് എന്റെ റൂം."
നവീൻ അവൾക്കൊപ്പം റൂമിലേക്ക് കയറി.
അത്യാവിശം വലിയ ഒരു റൂം തന്നെ ആയിരുന്നു അത്. ഒരു ഡബിൾ ബെഡ് , ടേബിൾ, കസേര, അലമാര ഒക്കെ ആയിരുന്നു ആ റൂമിൽ ഉണ്ടായിരുന്നത്.
"അപ്പോൾ ഇതാണ് പല്ലവിയുടെ മുറി."
അവൾ ചിരിയോടെ പറഞ്ഞു.
"യെസ്.."
💬 Comments
View all comments