Chapter Title : എന്റെ മാത്രം 1 [ ne-na ]
നവീൻ ബെഡിലേക്ക് ഇരുന്നു.
"ഇന്ന് പാവടയൊക്കെ ഇട്ടു ട്രഡീഷണൽ ലുക്കിൽ സുന്ദരി ആയിട്ടുണ്ടല്ലോ."
അവളും ബെഡിലേക്ക് ഇരുന്നു.
"നീ വരുന്നോണ്ട് ഒന്ന് ഒരുങ്ങി നിന്നതാ, കൊള്ളാമോ?"
"എന്നെയും കാത്തു ഒരുങ്ങി നിൽക്കാൻ ഞാൻ നിന്നെ പെണ്ണ് കാണാൻ വന്നതൊന്നും അല്ല."
ചുണ്ടു കൊണ്ട് ഗോഷ്ഠി കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.
"ഓഹ്.. കോമഡി."
"എന്തായാലും കാണാൻ സുന്ദരി ആയിട്ടുണ്ട്."
പല്ലവിയുടെ മുഖത്തു പുഞ്ചിരി വിടർന്നു.
"താങ്ക്സ്."
കുറച്ച് നേരം കൂടി സംസാരിച്ച് ഇരിക്കുമ്പോഴാണ് നവീൻ റൂമിലേക്ക് കയറിയ ഡോർ അല്ലാതെ വേറെ രണ്ടു ഡോറുകൾ ബെഡിന്റെ എതിർ ഭിത്തിയിൽ കണ്ടത്.
"അതെന്താ രണ്ടു ഡോറുകൾ."
പല്ലവി ടൂറുകളിലേക്ക് നോക്കി പറഞ്ഞു.
"ഒന്ന് ബാത്റൂമിലേക്ക് ഉള്ളതും മറ്റേത് വെളിയിൽ ടെറസിലേക്ക് ഇറങ്ങാനുള്ളതും."
പല്ലവി അവന്റെ കൈയിൽ പിടിച്ച് എഴുന്നേറ്റു.
"മുകളിൽ എന്റെ ഈ ഒരു റൂം മാത്രം ആണ് ഉള്ളത്. ബാക്കി ഭാഗം ടെറസാണ്."
അവൾ ഒരു ഡോർ തുറന്നു ടെറസിലേക്ക് ഇറങ്ങി.
"ഞാൻ വൈകുന്നേരങ്ങളിൽ ഇവിടെ ഒരു കസേര ഇട്ട് ഇരിക്കും. റോഡിൽ കൂടി വണ്ടികൾ പോകുന്നത് കണ്ടിരിക്കാൻ നല്ല രസമാണ്."
"ഓ.. വായി നോട്ടം."
ചിരിയോടെ അവൾ പറഞ്ഞു.
"യെസ്.. യെസ്.."
"ആരാ മോളെ അത്?"
പെട്ടെന്ന് ഉള്ള ശബ്ദം കേട്ട് നവീൻ താഴേക്ക് നോക്കി. ഒരു സ്ത്രീ തൊട്ടപ്പുറത്തെ വീടിന്റെ മുറ്റത്തു നിൽക്കുന്നു.
"ആന്റി.. ഇത് എന്റെ ഫ്രണ്ട് നവീൻ. കോളേജിൽ ഒരുമിച്ച് പഠിക്കുന്നുന്നതാണ്."
"അഹ്.. ഇതാണല്ലേ നവീൻ. സുലജ പറഞ്ഞു കേട്ടിട്ടുണ്ട് നിങ്ങൾ ഭയങ്കര കൂട്ടാണെന്ന്."
അത് കേട്ട് പല്ലവി ഒരു ചിരിയോടെ നവീനോട് പറഞ്ഞു.
"ഇതാണ് അജിത ആന്റി.. ഞങ്ങളുടെ അയൽക്കാർ."
നവീൻ അജിതയെ നോക്കി ചിരിച്ചു. അജിത തിരിച്ചും.
"ഞാൻ അടുക്കളയിൽ പോട്ടെ മോളെ. കറി അടുപ്പത്തിരിക്കയാ."
അജിത അകത്തേക്ക് കയറി പോയി.
"ഞങ്ങൾക്ക് എപ്പോഴും സഹായത്തിനു ഉണ്ടായിരുന്നത് അജിത ആന്റിയും ഹസ്ബൻഡ് തമ്പി അങ്കിളും ആയിരുന്നു."
അവർ പിന്നും ഒരുപാട് സമയം അവിടെ ഓരോന്ന് സംസാരിച്ച് കൊണ്ട് നിന്നു.
സുജലമ്മയുടെ വിളി വന്നപ്പോൾ ആണ് അവർ ഊണ് കഴിക്കാനായി താഴേക്ക്
💬 Comments
View all comments