Chapter Title : എന്റെ മാത്രം 1 [ ne-na ]
പോയത്.
നവീനും പല്ലവിയും ഒരുമിച്ച് കഴിക്കാനിരുന്നു.
ആഹാരം കഴിക്കുന്നതിനിടയിൽ നവീൻ പറഞ്ഞു.
"അമ്മയുടെ കറികൾക്ക് ക്ലാസ്സിൽ കുറച്ചു ഫാൻസ് തന്നെ ഉണ്ട്."
അത് കേട്ടപ്പോൾ സുലജമ്മയുടെ മുഖത്ത് സന്തോഷം നിറഞ്ഞു.
"ഇവൾ പറഞ്ഞിട്ടുണ്ട് എന്നോട്."
"ഇവളെയും കുക്കിംഗ് ഒക്കെ പഠിപ്പിച്ചുടെ?"
"ഇനി ഓരോന്നായി പഠിപ്പിച്ച് എടുക്കണം. കെട്ടിച്ച് വിടേണ്ടതല്ലേ ഒരു വീട്ടിലേക്ക്."
അത് കേട്ടതും പല്ലവി പറഞ്ഞു.
"എന്നെ ഇനി പെട്ടെന്ന് കെട്ടിച്ചു വിടത്തേണ്ട കുറവേ ഇവിടെ ഇപ്പോൾ ഉള്ളു."
ചിരിയോടെ സുലജമ്മ ചോദിച്ചു.
"പിന്നെ എന്നാ നിനക്ക് കെട്ടേണ്ടത്."
അവൾ ഒന്ന് ആലോചിക്ക കൂടെ ചെയ്യാതെ പറഞ്ഞു.
"ഡിഗ്രി കഴിഞ്ഞു എംബിഎ പഠിക്കണം. അത് കഴിഞ്ഞു കുറച്ച് വർഷം ഫ്രീ ആയി നിന്നിട്ട് മതി കല്യാണം."
സുലജമ്മ അത് കേട്ട് ശരിയെന്ന അർഥത്തിൽ ചിരിയോടെ മൂളുക മാത്രം ചെയ്തു.
"നീ വരില്ലെടാ എന്റെ കൂടെ എംബിഎ പഠിക്കാൻ."
ചോറ് കഴിച്ചു കൊണ്ട് നവീൻ പറഞ്ഞു.
"പിന്നെന്താ വരാല്ലോ."
"എംബിഎ സീറ്റ് കിട്ടാൻ ഇപ്പോഴത്തെ പോലെ നീ ഉഴപ്പി പഠിച്ചാൽ പോരാ. അത് കൊണ്ട് നിനക്ക് ഞാൻ ഇനി മുതൽ ക്ലാസ് എടുക്കുന്നുണ്ട്."
നവീൻ പെട്ടെന്ന് ചോറിൽ നിന്നും മുഖം ഉയർത്തി അവളെ നോക്കി.
"നോക്കണ്ട.. ഞാൻ കാര്യമായി തന്നെ പറഞ്ഞതാ."
അവൻ ഒരു ചിരിയോടെ വീണ്ടും ചോറ് കഴിച്ച് തുടങ്ങി.
ചോറൊക്കെ കഴിച്ച് കഴിഞ്ഞു ഇറങ്ങാൻ തയ്യാറെടുക്കുമ്പോൾ നവീൻ പല്ലവിയോട് ചോദിച്ചു.
"എന്താ ഇനി നിന്റെ പരിപാടി?"
"പ്രതേകിച്ച് ഒന്നും ഇല്ല."
"എന്നാ നീ എന്റെ വീട്ടിൽ വരുന്നോ?"
അവൾ അതിശയത്തോടെ ചോദിച്ചു.
"ഇപ്പോഴോ?"
"അതെ.. ബൈക്ക് പോകാം എന്നിട്ട് ഇങ്ങു തിരിച്ച് കൊണ്ടാക്കുകയും ചെയ്യാം."
പല്ലവി പെട്ടെന്ന് തന്നെ അടുത്ത് നിന്ന അമ്മയുടെ മുഖത്തേക്ക് നോക്കി.
പല്ലവിയുടെ മുഖത്ത് നിന്നു തന്നെ അവൾക്ക് അവന്റെ വീട്ടിൽ പോകാൻ ഒരുപാട് ആഗ്രഹം ഉണ്ടെന്ന് സുലജമ്മയ്ക്ക് മനസിലായി.
"നിനക്ക് പോകാൻ ആഗ്രഹം ഉണ്ടേൽ പോയിട്ട് വാ."
അമ്മയുടെ സമ്മതം കിട്ടിയതും പല്ലവി പടികൾ കയറി റൂമിലേക്ക് ഓടിക്കൊണ്ടു പറഞ്ഞു.
"ഞാൻ എന്റെ മൊബൈൽ എടുത്ത് ദാ വരുന്നെടാ."
അവളുടെ
💬 Comments
View all comments