Chapter Title : എന്റെ മാത്രം 1 [ ne-na ]
എപ്പോഴാ തിരിച്ച് വീട്ടിൽ പോകേണ്ടത്?"
"ഒരു ആറ് മണി ആകുമ്പോഴേക്കും എത്തിയാൽ മതി."
"എന്നാൽ നമുക്ക് താഴെ വയലിലേക്ക് പോയാലോ. നീയല്ലേ എപ്പോഴും പറയാറുള്ളത് വയലും തോടും ഒക്കെ കാണണമെന്ന്."
അത് കേട്ടതും പല്ലവിയുടെ മുഖം തെളിഞ്ഞു. അവൾക്ക് ജീവിതത്തിൽ ഇതുവരെയും വയലിലും തോട്ടിലും ഒന്നും പോകാനുള്ള അവസരം ലഭിച്ചിട്ടില്ലായിരുന്നു.
അവളുടെ മുഖത്ത് നിന്ന് തന്നെ പോകാനുള്ള ആഗ്രഹം വായിച്ചെടുക്കുവാൻ അവനു കഴിഞ്ഞു.
അമ്മയോടും അച്ഛനോടും പറഞ്ഞിട്ട് നവീൻ അവളുടെ കൈയും പിടിച്ച് വീടിന്റെ പിന്നിലേക്ക് നടന്നു.
അവന്റെ വീടിന്റെ പിന്നിലെ ഇടവഴിയിലൂടെ അര കിലോമീറ്റെർ നടന്നാൽ വയൽ എത്തും.
ഇടവഴിയിലൂടെ നടക്കുന്നതിനിടെ നവീൻ ചോദിച്ചു.
"നിനക്ക് നീന്തൽ അറിയാമോ?"
"ഇല്ല.. എന്തെ?"
"ശോ.. നീന്തൽ അറിഞ്ഞിടാതെ എങ്ങനെ തോട്ടിൽ ഇറങ്ങും."
അവന്റെ തോളിൽ വേദനിപ്പിക്കാതെ അടിച്ച് കൊണ്ട് അവൾ പറഞ്ഞു.
"എന്നെ കളിയാക്കുവൊന്നും വേണ്ട. തോട്ടിൽ മുട്ടിനൊപ്പമേ വെള്ളം കാണുള്ളൂ എന്നൊക്കെ എനിക്ക് അറിയാം."
ചിരിയോടെ അവൻ ചോദിച്ചു.
"ഇന്ന് ആദ്യായിട്ടാണല്ലേ നീ ബൈക്കിൽ കയറുന്നെ?"
നടക്കുന്ന അവന്റെ കൈയിൽ മുറുകെ പിടിച്ച് കൊണ്ട് അവൾ പറഞ്ഞു.
"എന്റെ ആദ്യ ബെസ്റ് ഫ്രണ്ട് നീയാണ്, എന്നെ ആദ്യമായി വീഡിയോ കാൾ വിളിക്കുന്ന കൂട്ടുകാരൻ നീയാണ്, എന്റെ വീട്ടിൽ ആദ്യമായി വരുന്ന കൂട്ടുകാരൻ നീ ആണ്, എന്നെ ബൈക്ക് ആദ്യമായി കൊണ്ട് പോയത് നീയാണ്, ഞാൻ ആദ്യമായി പോയ ഫ്രണ്ടിന്റെ വീട് നിന്റെ ആണ്, എന്നെ ആദ്യമായി ഇങ്ങനെ കാഴ്ചകൾ കാണാൻ കൊണ്ട് പോകുന്നതും നീയാണ്."
"അപ്പോൾ നിന്റെ ലൈഫ് ഒരുപാട് കാര്യങ്ങളിൽ ആദ്യത്തെ ആള് ഞാൻ ആണല്ലേ?"
"അതേല്ലോ.. ഇനി അങ്ങോട്ടും എന്റെ ഒരുപാട് കാര്യങ്ങളിൽ നീ ആയിരിക്കും ആദ്യം."
"അതേതു കാര്യങ്ങളിൽ.."
"അത് ഇപ്പോഴേ പറയാൻ പറ്റില്ലല്ലോ. ജീവിതം ഇങ്ങനെ ഒരുപാട് മുന്നോട്ട് കിടക്കയല്ലേ."
തമാശ നിറഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു.
"അപ്പോൾ അടുത്തൊന്നും എന്നെ വിട്ട് പോകാൻ ഒരു ഉദ്ദേശവും ഇല്ലല്ലേ?"
"ഏയ്.. ഒരു ഉദ്ദേശവും ഇല്ല.. എന്നെ ഒരുത്തൻ കെട്ടി കൊണ്ട് പോകുന്നവരെയും നിന്റെ കൂടെ തന്നെ കാണും ഞാൻ."
അവൾ ആ
💬 Comments
View all comments