Chapter Title : എന്റെ മാത്രം 1 [ ne-na ]
പറഞ്ഞത് അവന്റെ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടാക്കി, എങ്കിലും അത് പുറത്ത് കാണിക്കാതെ അവൻ പറഞ്ഞു.
"ദാ ഈ വളവും കൂടി കഴിഞ്ഞാൽ നമുക്ക് മുന്നിൽ വയലാണ്."
അത് കേട്ടതും അവൾ നടത്തത്തിന്റെ വേഗത കൂട്ടി.
വളവു തിരിഞ്ഞതും നോക്കെത്താ ദൂരത്ത് പരന്ന് കിടക്കുന്ന വയൽ അവൾക്ക് മുന്നിൽ ദൃശ്യമായി. നെല്ലുകൾ കൊയ്യാൻ പരുവമായി നിൽക്കെയാണ്. ചില കണ്ടങ്ങളിൽ കൊയ്ത്തും കഴിഞ്ഞു. കുറച്ച് നേരം അവൾ ആ പച്ചപ്പ് നോക്കി നിന്ന ശേഷം ചോദിച്ചു.
"നമുക്ക് ഇതിന്റെ ഉള്ളിലൂടെ നടന്നല്ലോ."
"വരമ്പ് കോരിയിട്ടുണ്ട്, അതിൽ കൂടെ വേണം നടക്കാൻ.. ചില സ്ഥലങ്ങളിൽ കാലു പുതയും. ചെരിപ്പിട്ട് നടക്കാൻ പറ്റില്ല."
ഒരു തെങ്ങു ചൂണ്ടി കാണിച്ച് അവൻ പറഞ്ഞു.
"അവിടെ ചെരുപ്പ് ഊരിയിട്ട് നമുക്ക് പോകാം."
നവീനും പല്ലവിയും ചെരുപ്പ് ഊരിയിട്ട് വയലിന് നടുവിലെ വരമ്പിലൂടെ നടന്ന് തുടങ്ങി.
നവീൻ ആണ് ആദ്യം നടന്നത് തൊട്ട് പിന്നിൽ അവളും. പാവാട ഇരുകൈകൾ കൊണ്ട് ചെറുതായി പൊക്കിപ്പിടിച്ചാണ് അവൾ നടക്കുന്നത്. ഉച്ച കഴിഞ്ഞ സമയം ആയതിനാൽ ചെറിയ വെയിലും ഉണ്ട്.
പക്ഷെ ആ വെയിൽ ഒന്നും അവളെ ക്ഷീണിപ്പിച്ചതേ ഇല്ല. അഥീവ സന്തോഷത്തിൽ ആയിരുന്നു അവൾ. കുഞ്ഞു കുഞ്ഞു കുസൃതികൾ നിറഞ്ഞ സംസാരത്തോടെ അവൾ അവന്റെ പിന്നാലെ നടന്നോണ്ട് ഇരുന്നു.
പെട്ടെന്നാണ് ഒരു തവള അവളുടെ മുന്നിലേക്ക് എടുത്ത് ചാടിയത്. അവൾ പേടിച്ച് പിന്നിലേക്ക് ആഞ്ഞതും ബാലൻസ് പോയി വയലിലേക്ക് വീണതും ഒരുമിച്ചായിരുന്നു.
നവീൻ തിരിഞ്ഞ് നോക്കുമ്പോൾ കാണുന്നത് വയലിൽ കൈ ഊന്നി ചരിഞ്ഞ് കിടക്കുന്ന പല്ലവിയെ ആണ്. അവളുടെ കിടത്ത കണ്ട് അവൻ അറിയാതെ ചിരിച്ച് പോയി.
"ചിരിക്കാതെ എന്നെ പിടിച്ച് എഴുന്നേല്പിക്കടാ പട്ടി.."
അവൻ ചിരിയോടെ തന്നെ വയലിലേക്ക് ഇറങ്ങി അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു. എന്നിട്ട് പറഞ്ഞു.
"ഫോൺ ആദ്യമേ എന്റെയിൽ തന്നത് കാര്യമായി, അല്ലേൽ അതിപ്പോൾ ചെളിയിൽ കിടന്ന് തപ്പാമായിരുന്നു."
ജാള്യതയോടെ അവൾ പറഞ്ഞു.
"ഞാൻ ഇവിടെ വീണു കിടക്കുമ്പോൾ കിടന്ന് ചിരിക്കുവാണ് നാറി, സ്നേഹമില്ലാത്ത ജന്തു."
അവൾ തന്റെ ദേഹം മൊത്തം ഒന്ന് നോക്കി.
"അയ്യേ..
💬 Comments
View all comments