Chapter Title : എന്റെ മാത്രം 1 [ ne-na ]
റൂം ഒക്കെ ഒന്ന് കാണിച്ചേ.. ഞാൻ ഒന്ന് കാണട്ടെ."
അവൾ മുഖം ചുളിച്ചുകൊണ്ടു ചോദിച്ചു.
"ഇപ്പോഴോ?"
"അഹ്.. എന്തെ?"
അവൾ ഒന്നും മിണ്ടാതെ ബെഡിൽ കിടന്നുകൊണ്ട് തന്നെ മൊബൈൽ ഒന്ന് ഉയർത്തി കറക്കി.
"ഒന്നും വ്യക്തമാകുന്നില്ല. നീ ഒന്ന് എഴുന്നേറ്റ് നല്ലപോലെ കാണിക്ക്."
അവൾ കോട്ടുവാ ഇട്ടുകൊണ്ട് ക്ഷീണം നിറഞ്ഞപോലെ പറഞ്ഞു.
"എനിക്കൊന്നും വയ്യ ഈ ബെഡ്ഷീറ്റും പുതച്ചുകൊണ്ടു എഴുന്നേൽക്കാൻ."
നവീൻ കുസൃതി നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.
"ആ ബെഡ്ഷീറ് അങ്ങ് മാറ്റിയാൽ പോരെ?"
പല്ലവി പുച്ഛഭാവം നിറഞ്ഞ മുഖത്തോടെ ക്യാമറയിലേക്ക് നോക്കി പറഞ്ഞു.
"ചുളുവിൽ സീൻ പിടിക്കാൻ മോന്റെ ഐഡിയ കൊള്ളാല്ലോ."
നവീനും മുഖത്ത് പുച്ഛം നിറച്ചു കൊണ്ട് പറഞ്ഞു.
"സീൻ പിടിക്കാൻ പറ്റിയ ഒരു മുതല്."
പിരികം മുകളിലേക്ക് ഉയർത്തികൊണ്ട് പല്ലവി ചോദിച്ചു.
"എന്താടാ എനിക്ക് ഒരു കുറവ്?"
"കുറച്ച് തൊലിവെളുപ്പ് ഉണ്ട്. ബാക്കിയൊക്കെ കണ്ടാൽ അല്ലെ എനിക്ക് അറിയാൻ പറ്റു."
അവന്റെ മറുപടി കേട്ട് പല്ലവിയയുടെ മുഖത്ത് ചിരി നിറഞ്ഞു.
"എല്ലാ പെൺപിള്ളേരോടും നീ ഇങ്ങനെ കോഴിത്തരം പറയുമോടാ?"
ചിരിയോടെ നവീൻ പറഞ്ഞു.
"വേറെ ആരോടും ഇല്ല, നിന്നോട് മാത്രേ ഇങ്ങനെ പറയു.?
പല്ലവിയുടെ മുഖത്ത് ആകാംഷ നിറഞ്ഞു.
"അതെന്താടാ എന്നോട് മാത്രം.?"
"എനിക്ക് എന്തും പറയാൻ ഉള്ള സ്വാതന്ത്രം നിന്നോട് ഉള്ളോണ്ട്."
"നീ എന്ത് പറഞ്ഞാലും ഞാൻ പിണങ്ങുല്ലെന്ന് അത്രക്ക് ഉറപ്പാണോ?'
"അതെ.. ഉറപ്പാണ്.."
പല്ലവിയുടെ മുഖത്ത് സന്തോഷം നിറഞ്ഞ ചിരി വിടർന്നു.
"നീ പറഞ്ഞത് സത്യം ആണ്. നിന്നോട് എനിക്ക് പിണങ്ങാനെ പറ്റില്ല.. അധവാ പിണങ്ങിയാലും ഒരു ദിവസത്തിൽ കൂടുതൽ
💬 Comments
View all comments