Chapter Title : എന്റെ മാത്രം 1 [ ne-na ]
കാലു ദൃശ്യമായി.
അവൻ വെള്ളം കൈയിൽ തേവി കാലിലേക്ക് ഒഴിച്ച് സാവധാനം ചെളി കഴുകി കളഞ്ഞു. നല്ല വെളുത്ത നിറം, നീല ഞരമ്പുകൾ തെളിഞ്ഞു കാണാം. നഖങ്ങളിൽ പിങ്ക് നിറത്തിൽ ഉള്ള ക്യുറ്റെക്സ്. വലത് കാൽ കഴുകി കഴിഞ്ഞപ്പോൾ അവൾ ഇടതുകാൽ പാറപ്പുറത്തേക്ക് വച്ചു. അവൻ ആ കാലും കഴുകി കൊടുത്തു. അത് കഴിഞ്ഞ് പാവാടയുടെ അറ്റത് ഉണ്ടായിരുന്ന ചെളിയും അവൻ കഴുകി.
ഇത് കണ്ട അവൾ പറഞ്ഞു.
"എന്തായാലും ഇത്രേം ആയില്ലേ ഡ്രെസ്സിൽ ചെളി പറ്റിയിരിക്കുന്നതെല്ലാം വെള്ളം തൊട്ട് തുടച്ച് കളയടാ."
നവീൻ അവളുടെ മുഖത്തേക്ക് നോക്കി.
"കൊള്ളാല്ലൊടി നീ."
അവൾ ചുണ്ടുകൾ കൊണ്ട് ഉമ്മ കൊടുക്കുന്നപോലെ ആഗ്യം കാണിച്ചു.
അത് കണ്ട അവൻ പറഞ്ഞു.
"ഈ ഉമ്മ നേരിട്ട് ഇങ്ങു കവിളിൽ തന്നാൽ കഴുകി തരാം."
"അയ്യടാ.. ഉമ്മ തരാൻ നീ ആര് എന്റെ കാമുകനോ?"
"അതെന്താ, ഒരുപാട് അടുപ്പമുള്ള കൂട്ടുകാരന് സ്നേഹത്തോടെ ഒരു ഉമ്മ കൊണ്ടുക്കുന്നതിൽ എന്താ തെറ്റ്."
ആ ചോദ്യത്തിന് മുന്നിൽ അവൾ ഒന്ന് പതറി. എന്ത് പറയണമെന്ന് അവൾക്ക് ഒരു ഉത്തരം ഇല്ലാതായി.
അവളുടെ പതർച്ച മുഖത്ത് നിന്ന് മനസിലാക്കിയ നവീൻ ചിരിയോടെ പറഞ്ഞു.
"ഞാൻ ചുമ്മാ പറഞ്ഞതാടി കൊരങ്ങി."
അത് കേട്ട അവളുടെ മുഖത്തും ഒരു ആശ്വാസം വിടർന്നു.
അവൻ ആദ്യം അവളുടെ തോള് ഭാഗത്തെ ടോപ്പിൽ ഉണ്ടായിരുന്ന ചെളി വെള്ളം തൊട്ട് കഴുകി. അവനു കഴുകാനുള്ള സൗകാര്യത്തിനായി പല്ലവി മുടി മുന്നിലേക്ക് നീക്കി ഇട്ടു. അപ്പോഴാണ് നഗ്നമായി കഴുത്തിലും പുറം ഭാഗത്തും ചെളി ഉള്ളത് അവൻ കണ്ടത്.
💬 Comments
View all comments