0%

Chapter Title : എന്റെ മാത്രം 2 [ ne-na ]

Author : ne-na Read All Parts 2267

പോകുന്നു.
അവളുടെ മുഖ ഭാവം ഇപ്പോൾ എന്താണെന്ന് അവന് കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.
ഷർട്ട് മുകളിലേക്ക് നീക്കുമ്പോൾ ആദ്യമായി തന്റെ വയർ ഒരു ആണിന് മുന്നിൽ കാണിക്കുന്നതിന്റെ ജാള്യത അവൾക്ക് ഉണ്ടായിരുന്നെങ്കിലും നിമിഷ നേരം കൊണ്ട് തന്നെ ആ ജാള്യത അവളിൽ നിന്നും ഓടി ഒളിച്ചിരുന്നു.
"നിന്റെ കൈ എടുത്ത് വയറിൽ വച്ചേ.."
നവീൻ പറഞ്ഞത് കേട്ട് പല്ലവി അവളുടെ ഇടത് കൈ എടുത്ത് വയറിൽ വച്ചു.
"അതിപ്പോൾ എന്റെ കൈ ആണ്. നിനക്ക് വേദന കൂടുതലുള്ളിടത്ത് ആ കൈ വയ്ക്ക്."
അവൾ സാവധാനം കൈ നീക്കി പൊക്കിളിനു താഴെയായി കൈ വച്ചു.
"ചെറിയ ചൂട് കിട്ടുന്നുണ്ടോ അവിടെ ഇപ്പോൾ?"
"ഉണ്ടെടാ.."
"വേദന കുറവുണ്ടോ?"
അവൾ കുറവ് ഉണ്ടെന്ന അർഥത്തിൽ മൂളി.
"ഞാൻ ഉടുപ്പ് നീക്കാൻ പറഞ്ഞപ്പോൾ ആദ്യം എന്താ മടിച്ചേ?"
"അത്... ഞാൻ.... ആരെയും ഇതുവരെ എന്റെ വയർ കാണിച്ചിട്ടില്ല."
"എന്നിട്ടെന്തേ ഇപ്പോൾ എന്നെ കാണിച്ചേ?"
അവൾ കാമറ മുഖത്തിന് നേരെ നീക്കി.
"ആദ്യം ഒരു നാണം തോന്നി... പിന്നെ നിന്നെ കാണിക്കുന്നതിന് എന്തിനാ നാണിക്കുന്നതെന്ന് തോന്നി."
"എന്നെ അത്രക്ക് ഇഷ്ട്ടം ആണോ?"
"ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്."
"ഞാൻ ഇപ്പോൾ അടുത്ത് ഉണ്ടായിരുന്നേൽ എന്നെ കെട്ടിപ്പിടിക്കാൻ സമ്മതിക്കുമായിരുന്നോ?"
ഒന്ന് ആലോചിക്ക പോലും ചെയ്യാതെ അവൾ പറഞ്ഞു.
"ഉറപ്പായും.. ഞാൻ ഇപ്പോൾ നിന്നിൽ നിന്നും ഒരു ഹഗ് ആഗ്രഹിക്കുന്നുണ്ട്."
"ലവ് യു പല്ലവി.. "
"ലവ് യു ടു.."
കുറച്ച് നേരത്തേക്ക് അവർക്കിടയിൽ നിശബ്തത നിറഞ്ഞപ്പോൾ അവൾ പറഞ്ഞു.
"എനിക്ക് ഉറക്കം വരുന്നുണ്ടെടാ, ഞാൻ പോട്ടെ?"
"മ്മ്.. പോയി ഉറങ്ങിക്കോ. ഗുഡ് നൈറ്റ്."
"ഗുഡ് നൈറ്റ്."
ആ രാത്രിയും കടന്നു പോയി. പിറ്റേ ദിവസവും കോളേജിൽ പോകാൻ ബസിൽ കയറിയത് മുതൽ തിരിച്ച് വീടെത്തുന്നതുവരെയും പല്ലവി നവീനെ കൂടെ തന്നെ പിടിച്ച് നിർത്തി. അടുത്ത ദിവസം പീരിയഡ്സിന്റെ അസ്വസ്ഥതകൾ അവളിൽ നിന്നും വിട്ട് ഒഴിഞ്ഞ് പോകാൻ തുടങ്ങിയത് മുതൽ ആണ് അവൾ അവനെ ഫ്രീ ആയി വിട്ടത്.
പിന്നും അഞ്ച് ആറു ദിവസങ്ങൾ കടന്ന് പോയി.

ലഞ്ച് ബ്രേക്ക്

💬 Comments

View all comments