0%

Chapter Title : എന്റെ മാത്രം 2 [ ne-na ]

Author : ne-na Read All Parts 2268

കഴിഞ്ഞ് ക്ലാസ്സിലേക്ക് നടക്കുവായിരുന്നു നവീൻ. എപ്പോഴാണോ ആരെയോ തിരഞ്ഞ് കൊണ്ട് ക്ലാസ്സിന്റെ വാതിക്കൽ തന്നെ നിൽക്കുന്ന പല്ലവിയെ അവൻ ശ്രദ്ധിച്ചത്.
"നീ ഇത് ആരെ നോക്കി നിൽക്കെയാണ്?"
അവന്റെ കൈയിൽ പിടിച്ച് കൊണ്ട് അവൾ പറഞ്ഞു.
"നിന്നെ തന്നെ.."
അവൻ ആകാംഷയോടെ ചോദിച്ചു.
"എന്തെ?"
"അടുത്ത രേഖ ടീച്ചറിന്റെയും സിന്ധു ടീച്ചറിന്റെയും ക്ലാസുകൾ ആണ്. നല്ല ബോറായിരിക്കും. നമുക്ക് ക്ലാസ് കട്ട് ചെയ്താലോ?"
ഒരു ചിരിയോടെ അവൻ പറഞ്ഞു.
"ഒരു ക്ലാസ് പോലും മിസ് ആകാത്ത പഠിപ്പി കൊച്ചായിരുന്നു, ഇപ്പോൾ പറയുന്ന കേട്ടോ."
മുഖത്ത് ഒരു പുച്ഛഭാവം നിറച്ചുകൊണ്ടു അവൾ പറഞ്ഞു.
"എക്സാം റിസൾട്ട് വരുമ്പോൾ എന്റെ മാർക്ക് മാത്രം നോക്കിയാൽ മതി നീ."
"ഓഹ് ശരി.. ബാഗും എടുത്ത് പെട്ടെന്ന് ഇറങ്ങ്, ടീച്ചർ ഇപ്പോൾ വരും."
നവീനും പല്ലവിയും പെട്ടെന്ന് തന്നെ ബാഗും എടുത്ത് ക്ലാസ്സിൽ നിന്നും ഇറങ്ങി.
റോഡിൽ കൂടി നടക്കുമ്പോൾ നവീൻ ചോദിച്ചു.
"ക്ലാസ് ഒക്കെ കട്ട് ചെയ്ത് ഇറങ്ങി. ഇനി എവിടേക്ക് പോകാനാ പ്ലാൻ?"
"റെയിൽവേ സ്റ്റേഷനിലേക്ക്."
"എന്നിട്ട്?"
"ഞാൻ ഇതുവരെ ട്രെയിനിൽ കയറീട്ടില്ല."
"അതുകൊണ്ട്?"
"വൈന്നേരത്തെ പാസ്സഞ്ചറിൽ പരവൂർ ഇറങ്ങും, അവിടന്ന് ബസിൽ പാരിപ്പള്ളി, പിന്നെ വീട്."
ചിരിയോടെ അവൻ ചോദിച്ചു.
"ഫുൾ പ്ലാൻ ചെയ്ത് വച്ചേക്കയാണല്ലേ?"
ചിരിയോടെത്തന്നെ അവളും മറുപടി നൽകി.
"നീ ഇങ്ങനെ കൂടെ ഉള്ളപ്പോൾ അല്ലെ എന്റെ ആഗ്രഹങ്ങൾ ഒക്കെ നടത്തി എടുക്കാൻ പറ്റു."
കുറച്ച് നേരത്തെ നടത്തിനൊടുവിൽ അവർ റെയിൽവേ സ്റ്റേഷനിൽ എത്തി.
ടിക്കറ്റ് എടുത്ത ശേഷം നവീൻ പറഞ്ഞു.
"നമുക്ക് ആവിശ്യം പോലെ ടൈം കിടപ്പുണ്ട് ട്രെയിൻ ഇവിടന്ന് എടുക്കാൻ."
"അതുവരെ നമ്മൾ എന്ത് ചെയ്യും?"
"ട്രെയിൻ ഇവിടെ തന്നെ കിടപ്പുണ്ട്. നമുക്ക് കയറി ഇരുന്നാലോ?"
"അങ്ങനെ കയറി ഇരിക്കാമോ?"
"ഇവിടന്ന് സ്റ്റാർട്ട് ചെയ്യുന്ന ട്രെയിൻ ആണ്, അതുകൊണ്ട് കയറി ഇരിക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ല. പക്ഷെ.."
അവൾ എന്താ എന്ന അർഥത്തിൽ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
"ക്ലാസ് കട്ട് ചെയ്ത് പല കാമുകി കാമുകന്മാരും അതിൽ കാണും."
"അതിനെന്താ?"
"ചുമ്മാ അല്ല

💬 Comments

View all comments