Chapter Title : എന്റെ മാത്രം 2 [ ne-na ]
അവർ അതിൽ കയറി ഇരിക്കുന്നെ.. കുറച്ച് സൊള്ളാനും പിന്നെ അത്യാവിശം പിടിയും വലിയും ഒക്കെ നടത്താനുമാണ്."
നവീൻ പറഞ്ഞത് എന്താന്ന് അവൾക്ക് ആദ്യം മനസിലായില്ല. അവനോടൊപ്പം റെയിൽവേ സ്റ്റേഷന്റെ അകത്തെ പടികൾ കയറുമ്പോൾ ആണ് അവൾക്ക് നവീൻ പറഞ്ഞത് എന്താന്ന് മനസിലായത്.
നവീന്റെ പിന്നാലെ നടക്കുകയായിരുന്ന പല്ലവി അവന്റെ തോളിൽ ഇടിച്ച് കൊണ്ട് പറഞ്ഞു.
"അയ്യേ.."
ഞെട്ടി തിരിഞ്ഞ് കൊണ്ട് അവൻ ചോദിച്ചു.
"എന്താടി.."
അവൾ ഒരു കള്ള ചിരിയോടെ ഒന്നും ഇല്ലെന്ന അർഥത്തിൽ ചുണ്ടുകൾ കൊണ്ട് ശബ്ദം ഉണ്ടാക്കി.
നവീന്റെ മുഖത്ത് ചിരി നിറഞ്ഞു.
"ട്യൂബ് ലൈറ്റിന് ഇപ്പോഴാണല്ലേ കാര്യം മനസിലായത്."
രണ്ടു പടികൾ ചാടി കയറി അവനൊപ്പം എത്തി അവൾ ചോദിച്ചു.
"അപ്പോൾ നമ്മൾ ട്രെയിനിൽ ഇരിക്കുന്ന ആരേലും കണ്ടാലും ലവേഴ്സ് ആണെന്ന് തെറ്റുധരിക്കില്ലേ?"
"ഉറപ്പായും, എന്തെ കുഴപ്പം ഉണ്ടോ?"
"എനിക്ക് കുഴപ്പമൊന്നും ഇല്ല, എന്നാലും ഒരു ഡൌട്ട്.."
"എന്ത് ഡൌട്ട്?"
കുസൃതി നിറഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.
"ഈ പിടിക്കും വലിക്കും ആണോ എന്നെയും നീ ട്രെയിനിൽ കൊണ്ട് കയറ്റുന്നതെന്ന്."
അവളുടെ സ്വരത്തിൽ നിന്നും പല്ലവി തന്നെ കളിയാക്കുവാണെന്ന് നവീന് മനസിലായി.
"അയ്യടി. പിടിക്കാനും വലിക്കാനും പറ്റിയ ഒരു മുതല്."
അവൾ മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.
"എന്താടാ എനിക്ക് ഒരു കുറവ്?"
കളിയാക്കുന്ന മട്ടിൽ അവൻ നീട്ടി പറഞ്ഞു.
"ഒന്നുമില്ലേ.."
അപ്പോഴേക്കും അവർ പടികൾ ഇറങ്ങി ട്രെയിന്റെ അടുത്ത് എത്തിയിരുന്നു.
നവീൻ പല്ലവിയുമായി ഒരു ബോഗിയിൽ കയറി മുന്നോട്ട് നടന്നപ്പോൾ ഒരു സീറ്റിൽ ഒരു പെണ്ണിന്റെ മടിയിൽ തലവച്ച് ഒരു ചെറുക്കൻ കിടക്കുന്നു. പല്ലവി അത് കാണാത്ത പോലെ നവീനൊപ്പം മുന്നോട്ട് നടന്നു. എന്നാൽ അവളുടെ ചുണ്ടിൽ ആ കാഴ്ച ഒരു പുഞ്ചിരി വിടർത്തിച്ചിരുന്നു. അടുത്ത ബോഗിയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.
നവീൻ ഒരു സീറ്റിലേക്ക് ഇരുന്നു. അവന്റെ ഓപ്പോസിറ്റ് സീറ്റിലായി പല്ലവിയും.
അവൾ വിൻഡോ സൈഡിലേക്ക് നീങ്ങി പുറത്തേക്ക് നോക്കി ഇരുന്നു.
കുറച്ച് നേരം ആയിട്ടും പല്ലവി ഒന്നും മിണ്ടാതെ പുറത്തേക്ക് തന്നെ നോക്കി ഇരിക്കുന്ന കണ്ടു നവീൻ ചോദിച്ചു.
"നീ
💬 Comments
View all comments